ആഗോള ആയുഷ് ഇന്‍വെസ്റ്റ്മെന്റ് & ഇന്നോവേഷന്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് ഗാന്ധിനഗറിലെ മഹാത്മ മന്ദിറില്‍ നടന്ന ചടങ്ങില്‍  മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്നൗത്ത് , ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് ഗെബ്രിയേസസ്  ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

'ലോകത്തിന്റെ അഭിമാനം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാത്മാഗാന്ധിയുടെ രാജ്യത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനായതില്‍ സന്തോഷമുണ്ടെന്ന്  
 ഡോ. ടെഡ്രോസ് ഗെബ്രിയേസസ് പറഞ്ഞു.   ജാംനഗറില്‍ ലോകാരോഗ്യ സംഘടനയുടെ പാരമ്പര്യ ഔഷധങ്ങള്‍ക്കുള്ള ആഗോളകേന്ദ്രം (ജിസിടിഎം) ആരംഭിച്ചതിന് പിന്നിലെ ചാലകശക്തി,  'വസുധൈവ കുടുംബകം' എന്ന ഇന്ത്യയുടെ തത്വചിന്തയാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ അഭിപ്രായപ്പെട്ടു. പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ നൂതനാശയങ്ങളുടെ ശക്തി പ്രയോജനപ്പെടുത്തിയതില്‍ പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും  അദ്ദേഹം അഭിനന്ദിച്ചു.  പാരമ്പര്യ വൈദ്യശാസ്ത്രത്തില്‍ ഗവേഷണങ്ങള്‍ നടത്തുന്നതിനുള്ള വിവര ശേഖരണം നടത്തിയ ആയുഷ് മന്ത്രാലയത്തെ ഡോ. ടെഡ്രോസ് ഗെബ്രിയേസസ് പ്രശംസിച്ചു.


ആരോഗ്യരംഗത്ത് ഇന്ത്യ നല്‍കുന്ന പിന്തുണക്ക് ചടങ്ങിൽ സംസാരിച്ച മൗറീഷ്യസ് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. പാരമ്പര്യ വൈദ്യശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട് നല്‍കി വരുന്ന സംഭാവനകളുടെ പേരില്‍ ഇന്ത്യയെ അദ്ദേഹം അഭിനന്ദിച്ചു. 
 ആദ്യ ലോക്ക്ഡൗണ്‍ സമയത്ത് പരമ്പരാഗത മരുന്നുകള്‍ സംഭാവന ചെയ്തതിന് ഇന്ത്യന്‍ ഗവണ്‍മെന്റിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും എക്കാലവും കടപ്പെട്ടിരിക്കുന്നതായും   പ്രവിന്ദ് കുമാര്‍ ജുഗ്നൗത്ത് പറഞ്ഞു.


 മൂന്ന് ദിവസത്തെ ഉച്ചകോടിയുടെ ഭാഗമായി അഞ്ച് പ്ലീനറി സെഷനുകള്‍, 8 വട്ടമേശ സമ്മേളനങ്ങള്‍, ആറ് ശില്‍പ്പശാലകള്‍, രണ്ട് സിമ്പോസിയങ്ങള്‍ എന്നിവ നടക്കും. ഇതില്‍ 90 ഓളം പ്രമുഖ പ്രഭാഷകരും 100 സ്റ്റാളുകളും ഉണ്ടാകും. നിക്ഷേപ സാധ്യതകള്‍ കണ്ടെത്തുന്നതിനും നൂതനാശയങ്ങള്‍, ഗവേഷണവും വികസനവും, സ്റ്റാര്‍ട്ട് അപ്പ് ആവാസവ്യവസ്ഥ, ആതുരസേവന രംഗം എന്നിവയ്ക്ക് ഉത്തേജനം നല്‍കുന്നതിനും ഉച്ചകോടി സഹായിക്കും. വ്യവസായ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍ തുടങ്ങിയവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനും ഭാവിയില്‍ യോജിച്ച് പ്രവര്‍ത്തിക്കാനും ഉച്ചകോടി  സഹായകരമാകുമെന്നാണ് പ്രതീക്ഷ.


Read also: രാജ്യത്ത് 700 സ്ഥലങ്ങളിൽ അപ്രന്റീസ്ഷിപ്പ് മേള; ഒരു ലക്ഷത്തിലധികം പേർക്ക് അവസരം


ആയുഷ് രംഗത്തെ നിക്ഷേപത്തിനും ആധുനികവല്‍ക്കരണത്തിനുമുള്ള സാധ്യതകള്‍ക്ക് പരിധിയില്ലെന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 
 2014 ൽ 3 ബില്യണ്‍ ഡോളറായിരുന്ന  ആയുഷ് മേഖല 18 ബില്യണ്‍ ഡോളറായി വളര്‍ന്നു.  ആയുര്‍വേദ പച്ചമരുന്നുകളുടെ കലവറയാണ് ഇന്ത്യയെന്ന് പറഞ്ഞ പ്രധാനമന്ത്രി, 'ഹരിത സ്വര്‍ണ'മെന്നാണ് വിശേഷിപ്പിച്ചത്. ആയുഷ് മേഖലയിൽ കുറച്ച് വർഷത്തിനിടെ  വിവിധ രാജ്യങ്ങളുമായി  50ലധികം ധാരണാപത്രങ്ങളാണ് ഒപ്പിട്ടത്. രാജ്യത്തുടനീളം ആയുഷ് ഉല്‍പ്പന്നങ്ങളുടെ പ്രോത്സാഹനം, ഗവേഷണം, നിര്‍മ്മാണം എന്നിവ വർദ്ധിപ്പിക്കും. ഇതിനായി ആയുഷ് പാര്‍ക്കുകളുടെ ശൃംഖല വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.  ആയുഷ് തെറാപ്പിക്കായി ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ജനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിന് പ്രത്യേക ആയുഷ് വിസ വിഭാഗം ആവിഷ്‌കരിക്കും . അടുത്ത 25 വര്‍ഷത്തെ അമൃത് കാലം പരമ്പരാഗത മരുന്നുകളുടെ സുവര്‍ണ്ണ കാലഘട്ടമാണെന്ന് തെളിയിക്കുമെന്നും  പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.