New Delhi:  നീതി ആയോഗിന്‍റെ പുതിയ സിഇഒ ആയി  മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ബിവിആർ സുബ്രഹ്മണ്യം തിരഞ്ഞെടുക്കപ്പെട്ടു. നീതി ആയോഗ്  സിഇഒ പരമേശ്വരൻ അയ്യറിന് പകരക്കാരനായാണ് അദ്ദേഹം നിയുക്തനായിരിയ്ക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആന്ധ്രാപ്രദേശ് സ്വദേശിയായ ബിവിആർ  സുബ്രഹ്മണ്യത്തിന്‍റെ നിയമനത്തിന് ക്യാബിനറ്റിന്‍റെ അപ്പോയിന്‍റ്മെന്‍റ് കമ്മിറ്റി അംഗീകാരം നൽകിയതായി പേഴ്‌സണൽ മന്ത്രാലയത്തിന്‍റെ ഉത്തരവിൽ പറയുന്നു.


Also Read:  Climate Change Risk: ഉയർന്ന അപകട സാധ്യതയുള്ള പ്രദേശങ്ങളുടെ ആഗോള പട്ടികയില്‍ കേരളവും


നിതി ആയോഗ് സിഇഒ ആയി പ്രവർത്തിച്ചിരുന്ന പരമേശ്വരൻ അയ്യരെ മൂന്ന് വർഷത്തേക്ക് യുഎസിലെ വാഷിംഗ്ടൺ ഡിസിയിലെ ലോക ബാങ്ക് ആസ്ഥാനത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ച ഒഴിവിലാണ്ബിവിആർ സുബ്രഹ്മണ്യത്തിന്‍റെ നിയമനം.


ആരാണ് പുതിയ നീതി ആയോഗ് സിഇഒ  ബിവിആർ സുബ്രഹ്മണ്യം?  (Who is the new NITI Aayog chief BVR Subrahmanyam?)
 
ഛത്തീസ്ഗഢ് കേഡറിലെ 1987 ബാച്ചിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (IAS) ഉദ്യോഗസ്ഥനാണ് സുബ്രഹ്മണ്യം.


ആന്ധ്രാപ്രദേശ് സ്വദേശിയായ സുബ്രഹ്മണ്യം ലണ്ടൻ ബിസിനസ് സ്‌കൂളിൽ നിന്ന് മാനേജ്‌മെന്‍റ് ബിരുദം നേടിയിട്ടുണ്ട്.


2004-2008 നും 2012-2015 നും ഇടയിൽ സുബ്രഹ്മണ്യം PMO യില്‍ പ്രവര്‍ത്തിച്ചിരുന്നു. 
 
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത അവസരത്തില്‍ ബിവിആർ സുബ്രഹ്മണ്യം ജമ്മു കശ്മീരിന്‍റെ ചീഫ് സെക്രട്ടറിയായിരുന്നു.


സുബ്രഹ്മണ്യം കഴിഞ്ഞ വർഷം  കരാർ അടിസ്ഥാനത്തിൽ ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷന്‍റെ (ഐടിപിഒ) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി പ്രവര്‍ത്തിച്ചിരുന്നു.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.