Mayawati: BSP ഒറ്റയ്ക്ക് മത്സരിക്കുമ്പോള്‍ ഉത്തര്‍ പ്രദേശില്‍ നേട്ടം കൊയ്യുന്നതാര്? ബിജെപിയോ കോൺഗ്രസോ?
Mayawati: സംസ്ഥാനത്തെ ബിജെപി വിരുദ്ധ വോട്ടുകൾ എസ്.പിക്കും ബി.എസ്.പിക്കും ഇടയിൽ ഭിന്നിക്കുന്ന സാഹചര്യം സൃഷ്ടിച്ച മായാവതി തത്കാലം രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അറിയിച്ചു.
Lucknow: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ഞെട്ടിക്കുന്ന പ്രസ്താവനയുമായി ബി എസ് പി അദ്ധ്യക്ഷ മായാവതി. വരാനിരിയ്ക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിള്‍ ആരുമായും സഖ്യത്തിനില്ല എന്നും തിരഞ്ഞെടുപ്പിന് ശേഷം സഖ്യ സാധ്യത തേടുമെന്നും അവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
Also Read: Passenger Hits Pilot: വിമാനം വൈകി, പൈലറ്റിനെ മർദിച്ച് ഇൻഡിഗോ യാത്രക്കാരന്‍
സംസ്ഥാനത്തെ ബിജെപി വിരുദ്ധ വോട്ടുകൾ എസ്.പിക്കും ബി.എസ്.പിക്കും ഇടയിൽ ഭിന്നിക്കുന്ന സാഹചര്യം സൃഷ്ടിച്ച മായാവതി തത്കാലം രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അറിയിച്ചു. ദളിത്, പിന്നാക്ക വിഭാഗങ്ങൾ, ആദിവാസികൾ, ന്യൂനപക്ഷ സമുദായങ്ങൾ എന്നിവരുടെ ക്ഷേമത്തിനായി ബഹുജന്‍ സമാജ് പാര്‍ട്ടിയെ ശക്തിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞ മായാവതി, ബിജെപിയുടെ പേര് നേരിട്ട് പറയാതെ സമാജ് വാദി പാർട്ടിയെ (SP) പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വർദ്ധിച്ചുവരുന്ന ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും ഇടയിൽ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷൻ വിതരണം അവർ പ്രത്യേകം എടുത്തുകാട്ടി.
Also Read: Sachin Tendulkar Deepfake Video: സാങ്കേതികവിദ്യയുടെ ദുരുപയോഗം അസ്വസ്ഥതയുളവാക്കുന്നു; ഡീപ്ഫേക്ക് വീഡിയോയുടെ ഇരയായി സച്ചിൻ തെണ്ടുൽക്കർ
തിരഞ്ഞടുപ്പില്‍ സഖ്യം ചേരാതെ ഒറ്റയ്ക്ക് മത്സരിക്കാന്‍ പല കാരണങ്ങളാണ് മായാവതി ചൂണ്ടിക്കാട്ടുന്നത്. സഖ്യം ചേര്‍ന്നുള്ള മത്സരം ഒരിയ്ക്കലും പാര്‍ട്ടിയ്ക്ക് ഗുണം ചെയ്തിട്ടില്ല, പാര്‍ട്ടിയ്ക്ക് നഷ്ടമാണ് വരുത്തിയത്. ഇക്കാരണത്താല്‍ BSP യുമായി സഖ്യം ചേരാന്‍ മറ്റ് പാര്‍ട്ടികള്‍ക്ക് താത്പര്യം കൂടുതലാണ് എന്നും അവര്‍ വിമര്‍ശിച്ചു.
ഉത്തര്‍ പ്രദേശില്‍ മായാവതിയുടെ നിലപാട് നിര്‍ണ്ണായകമാവുന്നത് എങ്ങിനെ?
ജാതി വോട്ടുകള്‍ നിര്‍ണ്ണായകമാവുന്ന ഒരു സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. സംസ്ഥാനത്തെ പിന്നോക്ക വിഭാഗത്തെ ലക്ഷ്യമിട്ടാണ് മായാവതി നീങ്ങുന്നത്.
യുപിയിൽ 45% ഒബിസി വോട്ടർമാരും 20-21% ദളിതരും 15-16% മുസ്ലീങ്ങളും ആണ് ഉള്ളത്. മായാവതിയുടെ രാഷ്ട്രീയം പ്രധാനമായും ഈ ഗ്രൂപ്പുകളെ ചുറ്റിപ്പറ്റിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം ഈ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് മായാവതി കൈക്കൊണ്ടിരിയ്ക്കുന്നത്. അതായത്, ഒബിസി, ദളിത്, മുസ്ലീം വിഭാഗത്തിലെ വോട്ടുകള്‍ ഭിന്നിപ്പിച്ച് സംസ്ഥാനത്ത് സങ്കീർണ്ണമായ ഒരു രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുകയാണ് മായാവതി ലക്ഷ്യമിടുന്നത്.
ഉത്തര്‍ പ്രദേശിലെ ജാതി വോട്ടുകള്‍ പരിഗണിക്കുമ്പോള്‍ ചില കാര്യങ്ങള്‍ സുപ്രധാനമാണ്. അതായത്, സംസ്ഥാനത്തെ ഒബിസി വിഭാഗത്തിന്‍റെ വോട്ടുകള്‍ എല്ലാ പാര്‍ട്ടിയും ലക്ഷ്യമിടുന്ന ഒന്നാണ്.
നിലവില്‍ മായാവതിയുടെ പ്രഖ്യാപനത്തില്‍ BJP വളരെ സന്തോഷത്തിലാണ്. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 80 സീറ്റും നേടണമെന്ന തീരുമാനത്തില്‍ കളത്തിലിറങ്ങിയിരിയ്ക്കുന്ന ബിജെപിയ്ക്ക് ഏറെ സന്തോഷം നല്‍കുന്ന തീരുമാനമാണ് മായാവതി സ്വീകരിച്ചിരിയ്ക്കുന്നത്.
2024ലെ തിരഞ്ഞെടുപ്പിന്‍റെ ഫലം തീരുമാനിക്കുന്നതിൽ നരേന്ദ്ര മോദി ഘടകം നിർണായക പങ്ക് വഹിക്കും. പ്രധാനമായി, രാജ്യത്തെ മുസ്ലീം സ്ത്രീകൾ ഉൾപ്പെടെ എല്ലാ സമുദായങ്ങളുടെയും പിന്തുണ ബിജെപി അവകാശപ്പെടുന്നു. പ്രധാനമന്ത്രി മോദിയുടെ ക്ഷേമ പദ്ധതികളിൽ ആവേശഭരിതരായ ബിജെപി, എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള വോട്ടുകൾ ആകർഷിക്കാൻ പാര്‍ട്ടിയ്ക്ക് കഴിയുമെന്ന ഉറപ്പിലാണ് മുന്നോട്ടു നീങ്ങുന്നത്.
ആ അവസരത്തില്‍ മായാവതിയുടെ ഈ നീക്കം, സംസ്ഥാനത്ത് ദളിത്, മുസ്ലീം വോട്ടുകൾ ഭിന്നിച്ചേക്കാവുന്ന ഒരു സാഹചര്യമാണ് സൃഷ്ടിച്ചിരിയ്ക്കുന്നത്. ഇത് ബിജെപിയ്ക്ക് പരോക്ഷമായി ഗുണം ചെയ്യും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ലളിതമായി പറഞ്ഞാല്‍ ബി.ജെ.പി വിരുദ്ധ വോട്ടുകൾ എസ്.പിക്കും ബി.എസ്.പിക്കും ഇടയിൽ ഭിന്നിക്കുന്ന സാഹചര്യം സൃഷ്ടിച്ചതോടെ മായാവതിയുടെ നീക്കം ബി.ജെ.പിക്ക് പരോക്ഷമായി ഗുണം ചെയ്യും.
80 സീറ്റുകള്‍ ഉള്ള ഉത്തര്‍ പ്രദേശില്‍ അപകടം മണത്ത കോണ്‍ഗ്രസ് ഇതിനോടകം മായാവതിയോട് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 2019 ലെ 37.8% വോട്ട് ഷെയറിനെതിരെ 62.2% വോട്ട് വിഹിതം ലക്ഷ്യമിട്ട് ഗ്രാൻഡ് ഓൾഡ് പാർട്ടി ഒരു ഐക്യ പ്രതിപക്ഷത്തെ വിഭാവനം ചെയ്യുകയാണ്. ഈ അവസരത്തിലാണ് മായാവതിയുടെ ഞെട്ടിക്കുന്ന നീക്കം.
BSP ഇന്ന്
പട്ടികജാതി കേന്ദ്രീകൃത പാർട്ടിയായ ബി എസ് പി 1990-കളിലും 2000-കളിലും ഉത്തർപ്രദേശിലെ ഒരു പ്രധാന രാഷ്ട്രീയ ശക്തിയായിരുന്നു, എന്നാൽ കഴിഞ്ഞ ദശകത്തിൽ പാര്‍ട്ടി ക്രമേണ തകർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, പാർട്ടിക്ക് 12.8 ശതമാനം വോട്ടുകൾ മാത്രമേ നേടാനായുള്ളൂ, ഇത് ഏകദേശം മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ വോട്ടാണ്. ഈ അവസരത്തിലും കപ്പല്‍ പൂര്‍ണ്ണമായും മുങ്ങാതെ, 2024ലെ തിരഞ്ഞെടുപ്പിൽ ബി എസ് പിയ്ക്ക് അനുകൂലമായ ജനവിധി ലഭിക്കാൻ പൂർണ ശക്തിയോടെ പ്രവർത്തിക്കാൻ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും ബി എസ് പി അദ്ധ്യക്ഷ ഉദ്‌ബോധിപ്പിച്ചു.
അതേസമയം, മായാവതിയുടെ തീരുമാനം വളരെ നിര്‍ണ്ണായകമാണ്. ഇത് ഉത്തര്‍ പ്രദേശിലെ ജാതി സമവാഖ്യങ്ങള്‍ മാറ്റി മറിയ്ക്കും, നിലവിലെ സഖ്യങ്ങളുടെ ഉറക്കം കെടുത്തുന്ന തീരുമാനമാണ് മായാവതി കൈക്കൊണ്ടിരിയ്ക്കുന്നത്... തന്‍റെ പ്രഖ്യാപനത്തിലൂടെ മായാവതി യഥാര്‍ത്ഥത്തില്‍ ലക്ഷ്യമിടുന്നത് എന്താണ് എന്ന് വരും ദിവസങ്ങള്‍ വ്യക്തമാക്കും....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.