PM Modi's Degree Case: പ്രധാനമന്ത്രി പഠിച്ചത് എന്ന് അഭിമാനത്തോടെ പറയാൻ ആ കോളജ് മുന്നോട്ടുവരാത്തത് എന്തുകൊണ്ട്? ചോദ്യവുമായി ഉദ്ധവ് താക്കറെ 


COMMERCIAL BREAK
SCROLL TO CONTINUE READING

Mumbai: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത വിവാദത്തില്‍ പരിഹാസവുമായി മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. 


Also Read: PM Modi's Degree Case: പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത അരവിന്ദ് കേജ്‌രിവാളിന് 25,000 രൂപ പിഴ ചുമത്തി ഗുജറാത്ത് HC 


രാജ്യത്തെ പ്രധാനമന്ത്രി പഠിച്ചിരുന്ന സ്ഥാപനം എന്ന നിലയിൽ ആ കോളജ് അഭിമാനിക്കുകയല്ലേ വേണ്ടിയിരുന്നത്? ഇന്ത്യയില്‍  ബിരുദമുള്ളവരും അതേസമയം, ജോലിയില്ലാത്തവരുമായി ധാരാളം യുവാക്കളുണ്ട്. എന്നാല്‍, ബിരുദത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് ചോദിച്ചാൽ പിഴ ചുമത്തുമെന്നും താക്കറെ പറഞ്ഞു. രാജ്യത്തെ പ്രധാനമന്ത്രി പഠിച്ച കോളേജ് എന്ന നിലയില്‍ അഭിമാനിക്കേണ്ട അവസരത്തില്‍ പേര് പുറത്തു പറയാന്‍ ആ കോളേജ് മടിക്കുന്നത് എന്തുകൊണ്ടാണ്? പ്രധാനമന്ത്രി പഠിച്ചിരുന്നതാണെന്ന് അഭിമാനത്തോടെ പറയാൻ ആ കോളജ് മുന്നോട്ടുവരാത്തത് എന്തുകൊണ്ടാണ്? ഏത് കോളേജിലാണ് പ്രധാനമന്തി പഠിച്ചത്? താക്കറെ ചോദിച്ചു.


Also Read:  April Horoscope: ഏപ്രില്‍ മാസം ഈ രാശിക്കാര്‍ സൂക്ഷിക്കണം, സമയം ഏറെ മോശം


പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന് ഗുജറാത്ത് ഹൈക്കോടതി 25,000 രൂപ പിഴ വിധിച്ച സംഭവത്തിലാണ് ഉദ്ധവ് താക്കറെയുടെ കടുത്ത വിമര്‍ശനം.


Also Read:   Monday Born People: തിങ്കളാഴ്ച ജനിച്ചവര്‍ ഭാഗ്യശാലികള്‍, ചന്ദ്രന്‍റെ സ്വാധീനം ഇവരെ ഉയരങ്ങളില്‍ എത്തിക്കും


പ്രധാനമന്ത്രിയുടെ ഓഫീസും ഗുജറാത്ത്, ഡൽഹി സർവകലാശാലകളും കേജ്‍രിവാളിനു വിവരം കൈമാറണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്‍റെ ഉത്തരവ് റദ്ദാക്കിയതിനൊപ്പമാണ് ഗുജറാത്ത്‌ ഹൈക്കോടതി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന് 25,000 രൂപ പിഴ ചുമത്തിയത്.  ഗുജറാത്ത്‌ ഹൈക്കോടതി ജസ്റ്റിസ് ബിരേൻ വൈഷ്ണവ് ആണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.  


മഹാ വികാസ് അഘാഡിയുടെ (Maha Vikas Aghadi - MVA) റാലിയെ അഭിസംബോധന ചെയ്യവെയാണ് ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷ ആക്രമണം നടത്തിയത്. അന്തരിച്ച ഹിന്ദുത്വ സൈദ്ധാന്തികൻ വി ഡി സവർക്കറിന്‍റെ അഖണ്ഡ ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും ഉദ്ധവ് താക്കറെ വെല്ലുവിളിച്ചു. 


സവർക്കർ കഠിന തടവും കഷ്ടപ്പാടുകളും അനുഭവിച്ചത് രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്, അല്ലാതെ മോദിയെ പ്രധാനമന്ത്രിയാക്കാനല്ല. സവർക്കറുടെ 'അഖണ്ഡ ഭാരതം' എന്ന സ്വപ്നം നിങ്ങൾ നിറവേറ്റുമോ?" താക്കറെ ചോദിച്ചു.


ഭാരതീയ ജനതാ പാർട്ടി എന്ന് വിളിക്കുന്നത് ഇന്ത്യയിലെ ജനങ്ങൾക്ക് ഇന്ന് അപമാനമാണ്. അവർ പ്രതിപക്ഷ നേതാക്കളെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ആക്രമിക്കുകയും അവരെ പാർട്ടിയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ രാജ്യത്തെ അഴിമതിക്കാരായ നേതാക്കളെല്ലാം ഇപ്പോൾ ബിജെപിയിലാണ്,"   താക്കറെ പറഞ്ഞു. 


മഹാരാഷ്ട്രയിൽ കോൺഗ്രസുമായും എൻസിപിയുമായും കൈകോർത്തതിനെയും  ഉദ്ധവ് ന്യായീകരിച്ചു. "അതെ, ഞങ്ങൾ ഒന്നിച്ചത് അധികാരത്തിനു വേണ്ടിയാണ്. ഭരണം നഷ്ടപ്പെട്ടെങ്കിലും ഞങ്ങൾ‌ ഒരുമിച്ചാണ്', കൂടുതൽ ശക്തരുമാണ്, താക്കറെ ഹിന്ദുത്വം ഉപേക്ഷിച്ചെന്നാണ് അവർ പറയുന്നത്. അങ്ങനെയുള്ളതിന് ഒരു ഉദാഹരണമെങ്കിലും കാണിക്കാമോ? ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്തവർ ധ്ര‌ുവീകരണവുമായി മുന്നോട്ടു പോകുന്നത് ഭരണഘടനയെ അപമാനിക്കലാണ്, താക്കറെ പറഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.