ന്യൂഡല്‍ഹി: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ തിരിച്ചടിക്കാനുള്ള തീരുമാനം എടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന്‍ റിപ്പോർട്ട്. ഭീകരാക്രമണം നടന്നതിന് പിന്നാലെ ഡല്‍ഹിയിൽ മോദിയുടെ വസതിയിൽ ഉന്നതതലയോഗം ചേർന്നിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ യോഗത്തിൽ തിരിച്ചടിക്കാൻ ഇന്ത്യക്ക് എത്രത്തോളം സജ്ജീകരണങ്ങൾ തയ്യാറായിട്ടുണ്ടെന്ന് മോദി ആരാഞ്ഞു. തുടർന്നാണ് വ്യോമാതിർത്തി ലംഘിച്ച് ഭീകരക്യാമ്പുകള്‍ ആക്രമിച്ച് തിരിച്ച് വരാൻ തീരുമാനമെടുത്തത്. ഇതില്‍ നിന്നും വ്യക്തമാകുന്നത് പുൽവാമ ഭീകരാക്രമണം കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ മോദി ഈ തീരുമാനം എടുത്തിരുന്നുവെന്നതാണ്‌.


ഡല്‍ഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേരുന്നുണ്ട്. പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ, ധനമന്ത്രി അരുൺ ജയ്റ്റ്‍ലി, ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമാണ് അജിത് ഡോവൽ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.


 



 


കൃത്യമായി പാക് അധീനകശ്മീരിലെ ജയ്ഷെ ക്യാമ്പുകളുടെ ജിയോഗ്രഫിക്കൽ കോർഡിനേറ്റുകൾ ഇന്ത്യൻ സൈന്യത്തിന് കിട്ടിയിരുന്നു. ഈ ക്യാമ്പുകളുടെ കൃത്യമായ സ്ഥാനം കണ്ടെത്തി എങ്ങനെ ആക്രമണം നടത്തണമെന്ന് ആസൂത്രണം ചെയ്തു. 


തുടർന്നാണ് അപ്രതീക്ഷിതമായി വ്യോമാതിർത്തി കടന്ന് ആക്രമണം നടത്തി മടങ്ങിയത്. പുൽവാമയ്ക്ക് ശേഷം അതിർത്തിയിൽ പാക്കിസ്ഥാനും ജാഗ്രതയിലാണെന്ന് സൈന്യം കണക്കുകൂട്ടിയിരുന്നു. ഇതെല്ലാം കണക്കാക്കിയാണ് ആക്രമണം ആസൂത്രണം ചെയ്തത്. ഇതിനെല്ലാം മേല്‍നോട്ടം നല്‍കിയത് പ്രധാനമന്ത്രിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.


ഇപ്പോൾ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ പ്രധാനമന്ത്രിയെ ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ ധരിപ്പിക്കുകയാണ്. ഇതിന് ശേഷം ഇന്ത്യൻ സർക്കാരിന്‍റെ ഭാഗത്തു നിന്ന് ഔദ്യോഗികമായി ഒരു പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.