New Delhi: കൊറോണയും റഷ്യ യുക്രൈന്‍  യുദ്ധവും ആഗോളതലത്തില്‍ വരുത്തിയ പ്രത്യേക സാമ്പത്തിക പരിസ്ഥിതി രാജ്യത്ത് പല രീതിയില്‍ പ്രതിഫലിച്ചിരുന്നു. ഇന്ധനവില വര്‍ദ്ധന, ഭക്ഷ്യ എണ്ണയുടെ വില വര്‍ദ്ധന  തുടങ്ങി നിരവധി കാര്യങ്ങള്‍ സാധാരണക്കാരെ ബാധിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ഇപ്പോള്‍ വിമാന യാത്രക്കാരെ ബാധിക്കുന്ന ഒരു നിര്‍ണ്ണായക തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിയ്ക്കുന്നത്. അതായത്, ഇന്ന്  (ആഗസ്റ്റ് 31)  നിലവില്‍ വരുന്ന ഈ  പ്രത്യേക നിയമനുസരിച്ച് വിമാനക്കമ്പനികള്‍ക്ക് യാത്രാനിരക്ക് നിര്‍ണ്ണയിക്കാം. അതായത്, 2 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ആഭ്യന്തര വിമാന നിരക്ക് പരിധി വ്യോമയാന മന്ത്രാലയം എടുത്തുകളയുന്നു. ഇതോടെ, വിമാനക്കമ്പനികൾക്ക് സ്വന്തം നിരക്കുകൾ സ്വയം നിശ്ചയിക്കാൻ സാധിക്കും. 


Also Read:  Heavy rain in Kochi: കൊച്ചിയിലെ മിന്നൽ പ്രളയത്തിന് കാരണം ലഘു മേഘവിസ്ഫോടനം


'2 വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ആഗസ്റ്റ് 31 ന് ആഭ്യന്തര വിമാന നിരക്ക് പരിധി വ്യോമയാന മന്ത്രാലയം എടുത്തുകളയുന്നു. ഇത് വിമാനക്കമ്പനികൾക്ക് സ്വന്തം നിരക്കുകൾ സ്വയം നിശ്ചയിക്കാൻ അനുവദിക്കും. നിരവധി കാര്യങ്ങള്‍ അവലോകനം ചെയ്ത ശേഷമാണ് ഈ തീരുമാനം വ്യോമയാന മന്ത്രാലയം കൈക്കൊണ്ടത്', മന്ത്രാലയം സിവിൽ ഏവിയേഷൻ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.  


അതനുസരിച്ച്, ഇന്ന് മുതല്‍ (ആഗസ്റ്റ്‌ 31) മുതല്‍  വിമാന നിരക്ക് കൂടുകയോ കുറയുകയോ ആവാം...!! 


2020 മെയ് മാസത്തിൽ നടപ്പാക്കിയ നിയമം അനുസരിച്ച് ആഭ്യന്തര വിമാനനിരക്കുകളിൽ സർക്കാർ താഴ്ന്നതും ഉയർന്നതുമായ പരിധികൾ ഏർപ്പെടുത്തിയിരുന്നു. അതനുസരിച്ച് വിമാനക്കമ്പനികൾക്ക് 40 മിനിറ്റിൽ താഴെയുള്ള ആഭ്യന്തര വിമാന യാത്രയില്‍ ഒരു യാത്രക്കാരനിൽ നിന്ന് 2,900 രൂപയിൽ താഴെയും (ജിഎസ്ടി ഒഴികെ) 8,800 രൂപയിൽ കൂടുതലും ഈടാക്കാൻ സാധിച്ചിരുന്നില്ല. ഈ പരിധിയാണ് ഇപ്പോള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം നീക്കിയിരിയ്ക്കുന്നത്‌. സാമ്പത്തികമായി ദുർബലരായ വിമാനക്കമ്പനികളെയും യാത്രക്കാരെയും കബളിപ്പിക്കപ്പെടുന്നതില്‍നിന്ന് സംരക്ഷിക്കുന്നതിനായിരുന്നു ഈ പരിധി നിശ്ചയിച്ചത്.


എന്തുകൊണ്ടാണ് സർക്കാർ വില പരിധി നീക്കുന്നത് എന്നതിന് കേന്ദ്രമന്ത്രി വിശദീകരണം നല്‍കിയിരുന്നു. എയർ ടർബൈൻ ഇന്ധനത്തിന്‍റെ  ദൈനംദിന ആവശ്യവും വിലയും സൂക്ഷ്മമായി വിശകലനം ചെയ്ത ശേഷമാണ് ഈ തീരുമാനമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.


ഈ മാറ്റം യാത്രക്കാരെ എങ്ങിനെ ബാധിക്കും?


ഈ മാറ്റത്തോടെ, വിമാനക്കമ്പനികൾക്ക് സ്വന്തമായി യാത്രാനിരക്കുകൾ നിശ്ചയിക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നിരുന്നാലും, കൂടുതൽ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി ഒരു പക്ഷെ വിമാനക്കമ്പനികൾ ഫ്ലൈറ്റ് ടിക്കറ്റുകളുടെ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ട്..... 


അതേസമയം, ഈ മാസമാദ്യം ഏവിയേഷൻ ടർബൈൻ ഫ്യുവലിന്‍റെ വില  (Aviation Turbine Fuel-(ATF) വില എക്കാലത്തെയും ഏറ്റവും കുത്തനെയുള്ള കുറവ് രേഖപ്പെടുത്തിയിരുന്നു. 12 % ആണ് വില കുറഞ്ഞത്‌. ടർബൈൻ ഫ്യുവലിന്‍റെ വില കുറയുന്നതിന്‍റെ പ്രയോജനം ഒരു പക്ഷെ വിമാന യാത്രക്കാര്‍ക്ക് ലഭിക്കാം...  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.