കാലാവധി പൂര്‍ത്തിയായശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടരില്ലെന്ന്‍ രഘുറാം രാജന്‍
കാലാവധി പൂര്‍ത്തിയായശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടരില്ലെന്ന്‍ രഘുറാം രാജന്‍. ആര്‍ബിഐയിലെ ജീവനക്കാര്‍ക്കയച്ച കത്തിലാണ് സെപ്റ്റംബറില്‍ കാലാവധി അവസാനിപ്പിച്ചശേഷം ഗവര്‍ണര്‍ സ്ഥാനത്ത് തുടരില്ലെന്നു വ്യക്തമാക്കിയത്. മൂന്നു വര്‍ഷത്തെ കാലാവധി അവസാനിക്കാനിരിക്കെ ആര്‍ബിഐ ഗവര്‍ണറെ വീണ്ടും തുടരാന്‍ അനുവദിക്കണമെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.
ന്യൂഡല്‍ഹി: കാലാവധി പൂര്‍ത്തിയായശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടരില്ലെന്ന്‍ രഘുറാം രാജന്‍. ആര്‍ബിഐയിലെ ജീവനക്കാര്‍ക്കയച്ച കത്തിലാണ് സെപ്റ്റംബറില്‍ കാലാവധി അവസാനിപ്പിച്ചശേഷം ഗവര്‍ണര്‍ സ്ഥാനത്ത് തുടരില്ലെന്നു വ്യക്തമാക്കിയത്. മൂന്നു വര്‍ഷത്തെ കാലാവധി അവസാനിക്കാനിരിക്കെ ആര്‍ബിഐ ഗവര്‍ണറെ വീണ്ടും തുടരാന്‍ അനുവദിക്കണമെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.
രഘുറാം രാജനെ മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രമണ്യസ്വാമി പ്രധാനമന്ത്രിക്ക് തുടര്‍ച്ചയായി കത്തയച്ചത് വിവാദമായിരുന്നു. സര്‍ക്കാരുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനിക്കുമെന്നായിരുന്നു രഘുറാം രാജന്‍ നേരത്തേ പറഞ്ഞിരുന്നത്.കാലാവധി പൂര്‍ത്തിയാക്കിയ ശേഷം സാമ്പത്തികരംഗത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ലക്ഷ്യമെന്നും രഘുറാം രാജന്‍ പറയുന്നു. ആര്‍ബിഐ ഗവര്‍ണറാകുന്നതിനു മുന്‍പ് ഷിക്കാഗോ സര്‍വകലാശാലയില്‍ പ്രഫസറായിരുന്നു രഘുറാം രാജന്‍.