കൊറോണയെന്ന മഹാമാരി ലോകം മുഴുവൻ പടർന്ന് പിടിച്ചതിൽ പിന്നെ പലരുടെയും അവസ്ഥ വളരെ പരിതാപകരമാണ്. ജോലിയില്ല, പണമില്ല, ഭക്ഷണമില്ലഅങ്ങനെ നിരവധി പ്രശ്നങ്ങളാണ് ദിനംപ്രതി ആളുകൾ നേരിടുന്നത്. എന്നാൽ ജോലി നഷ്ടപ്പെട്ട് കയ്യിൽ പണമില്ലാത്തതിനാൽ 2 മാസം പ്രായമായ സ്വന്തം മകളെ വെറും 3000 രൂപയ്ക്ക് വിറ്റിരിക്കുകയാണ് പശ്ചിമബംഗാളിലെ ഒരു ദമ്പതികൾ. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് മാസമായി ജോലി ഇല്ലാത്തതോടെയാണ് കുടുംബം ഇങ്ങനെ ഒരു കടുംകൈയ്ക്ക് മുതിർന്നത്. തങ്ങളുടെ ഒരകന്നബന്ധുവിനാണ് ഇവർ കുട്ടിയെ വിറ്റത്. ജൂണ്‍ നാലിനാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സംഭവത്തെ തുടര്‍ന്ന് എന്‍ജിഒ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് കുട്ടിയെ വീണ്ടെടുത്തെന്നും റിപ്പോര്‍ട്ടുണ്ട്. കുട്ടിയെ ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Also Read: ക്രൂരതയുടെ മറ്റൊരു മുഖം, തൃശ്ശൂരിൽ നായയുടെ മുഖത്ത് ടേപ്പ് ചുറ്റി, അലഞ്ഞ് നടന്നത് രണ്ടാഴ്ചയോളം


സംഭവം ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് അറിയിച്ചു. സംഭവത്തില്‍ ദൃക്‌സാക്ഷികളായവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.


കൊറോണ വൈറസിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണോടെ കുടുംബത്തിൻ്റെ ആകെയുള്ള വരുമാനം നിലച്ചു. കുഞ്ഞിന് ഒരു നേരത്തെ ആഹാരം നല്‍കാനുള്ള സ്ഥിതി പോലും ഇല്ലാത്തതിനെ തുടര്‍ന്നാണ് വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. 


ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവരുടെ കുടുംബം കടുത്ത ദാരിദ്രത്തിലായിരുന്നെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. കുട്ടികളില്ലാത്ത ഒരു കുടുംബത്തിനാണ് ഇവര്‍ 3000 രൂപയ്ക്ക് കുഞ്ഞിനെ വിറ്റത്.