Bombay : ആര്യൻ ഖാന്റെ ലഹരി കേസിലെ (Aaryan Khan Drug Case) അറസ്റ് ഷാരൂഖ് ഖാനിൽ (Shahrukh Khan) നിന്ന് പണം തട്ടാനാണെന്ന ആരോപണവുമായി കേസിലെ സാക്ഷി രംഗത്തെത്തി . മാത്രമല്ല ഈ ഗൂഡാലോചനയിൽ എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെയ്ക്ക് ഉൾപ്പടെ പങ്കുണ്ടെന്നും അറിയിച്ചു. കൂടാതെ കേസിലെ സാക്ഷിയായ കെപി ഗോസാവിയും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയില്‍ ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനായി അറസ്റ്റ് നടന്നതിന്റെ പിറ്റേന്ന് കേസിലെ മറ്റൊരു സാക്ഷി കൂടിയായ കിരണ്‍ ഗോസാവി ഷാരൂഖ് ഖാന്റെ മാനേജരെ കണ്ടിരുന്നതായും പ്രഭാകര സെയിൽ പറഞ്ഞു. ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനായി ആര്യൻ ഖാനെ കൊണ്ട് ഗോസാവി ഫോണിൽ സംസാരിപ്പിച്ചിരുന്നുവെന്നും സെയിൽ വെളിപ്പെടുത്തി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വിട്ടു.


ALSO READ: Aryan Khan Drug Case: താരപുത്രന്‍ ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ ബോംബൈ ഹൈക്കോടതി ഒക്ടോബർ 26 ന് പരിഗണിക്കും


എന്‍സിബി സാക്ഷിയാക്കിയ കിരണ്‍ ഗോസാവിയുടെ അംഗരക്ഷകനാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയ പ്രഭാകര്‍ സെയ്ല്‍. കൂടാതെ കേസിൽ  സാക്ഷിയല്ലന്നും,  എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ തന്നെ നിർബന്ധിച്ച് തന്നെ കൊണ്ട് ഒപ്പ് വെപ്പിക്കുകയായിരുന്നുവെന്നും പറഞ്ഞു . ഗോസാവിക്കൊപ്പം റെയ്ഡ് നടന്ന ദിവസം താന്‍ കപ്പലില്‍ പോയിരുന്നുവെന്നും എന്നാല്‍ റെയ്ഡ് നടക്കുന്നത് കണ്ടില്ലെന്നും പ്രഭാകര്‍ പറഞ്ഞു.



ALSO READ: Aryan Khan അഴിക്കുള്ളിൽ തന്നെ തുടരും, സ്പെഷ്യൽ കോടതി താരപുത്രന്റെ ജാമ്യപേക്ഷ വീണ്ടും തള്ളി


ജുഡീഷ്യൽ കസ്റ്റഡി തുടരുന്ന ആര്യന്‍ ഖാന്‍റെ  ജാമ്യ ഹര്‍ജി   മുംബൈയിലെ പ്രത്യേക NDPS കോടതി ഒക്ടോബർ 20ന് തള്ളിയതോടെ താരകുടുംബം  ഹൈക്കോടതിയെ സമീപിച്ചിരുന്നു. കിംഗ്‌ ഖാന്‍  ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന്‍റെ (Aryan Khan)  ജാമ്യാപേക്ഷ  ഒക്ടോബർ 26 ന്  ബോംബെ ഹൈക്കോടതി പരിഗണിക്കും.  അതുവരെ താരപുത്രന്  ആർതർ റോഡ് ജയിലിൽ കഴിയണം. ആര്യനൊപ്പം അര്‍ബാസ് മര്‍ച്ചന്‍റ്,  മുൻമുൻ ധമേച്ച എന്നിവരുടെയും ജാമ്യ ഹര്‍ജി തള്ളിയിരുന്നു.  ഒക്ടോബർ 26 ന് മുൻമുൻ ധമേച്ചയുടേയും  ജാമ്യ ഹര്‍ജി പരിഗണിക്കും.



ALSO READ: Breaking..!! Aryan Khan Drug Case: മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ തള്ളി, ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും


ആര്യന്‍ ഖാനുവേണ്ടി കോടതിയില്‍ ഹാജരായത്  പ്രമുഖ അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡേ  ആണ്.  ആര്യനിൽ നിന്ന് ഒന്നും വീണ്ടെടുത്തിട്ടില്ലെങ്കിലും  സുഹൃത്തിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ടെന്ന്  NCB ഇതിനോടകം  കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.