16ാമത്തെ പ്രസവം, 45കാരിയെ കാത്തിരുന്നത് മരണം
പതിനാറാമത്തെ പ്രസവത്തെ തുടര്‍ന്ന് 45കാരിയ്ക്ക് ദാരുണാന്ത്യം. അമ്മയുടെ മരണത്തിന് തൊട്ടുപിന്നാലെ കുഞ്ഞും മരണപ്പെട്ടു. മധ്യ പ്രദേശിലാണ് സംഭവം.
Damoh, Madhya Pradesh: പതിനാറാമത്തെ പ്രസവത്തെ തുടര്‍ന്ന് 45കാരിയ്ക്ക് ദാരുണാന്ത്യം. അമ്മയുടെ മരണത്തിന് തൊട്ടുപിന്നാലെ കുഞ്ഞും മരണപ്പെട്ടു. മധ്യ പ്രദേശിലാണ് സംഭവം.
മധ്യപ്രദേശിലെ (Madhya Pradesh) ദമോഹ് ജില്ലയിലെ പദജ്ഹിര്‍ ഗ്രാമത്തില്‍ നിന്നുള്ള സുഖ്‌റാണി അഹിര്‍വാര്‍ ആണ് മരിച്ചത്.
ശനിയാഴ്ച ഇവര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. വീട്ടില്‍ വെച്ചായിരുന്നു പ്രസവ൦.
വീട്ടില്‍ വച്ചായിരുന്നു പ്രസവം നടന്നത്. പ്രസവത്തെ തുടര്‍ന്ന് അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യനില വഷളായി. തുടര്‍ന്ന് ഇരുവരേയും സമീപത്തുളള ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ആശ വര്‍ക്കറായ കല്ലോ ബായ് വിശ്വകര്‍മ പറഞ്ഞു.
Also read: 8 മാസം ഗര്‍ഭിണിയായിരിക്കെ കൊറോണ; ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി രാജലക്ഷ്മി യാത്രയായി
ജില്ലാ മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. സംഗീത ത്രിവേദി ഇരുവരുടേയും മരണവാര്‍ത്ത സ്ഥിരീകരിച്ചു.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സുഖ്‌റാണി ഇതിനുമുമ്പ് 15 കുട്ടികള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. ഇവരില്‍ ഏഴു കുട്ടികള്‍ മരിച്ചു.