കൊല്‍ക്കത്തയില്‍ ഓടുന്ന കാറില്‍ 20 കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത് വഴിയരികില്‍ തള്ളി
ബംഗാളിലെ കൊൽക്കത്തയിൽ 20കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. നിരവധി ഐ.ടി ജോലിക്കാർ താമസിക്കുന്ന കൊൽക്കത്ത സാൾട്ട് ലേക് സെക്ടർ അഞ്ചിലാണ് സംഭവം.
കൊൽക്കത്ത: ബംഗാളിലെ കൊൽക്കത്തയിൽ 20കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. നിരവധി ഐ.ടി ജോലിക്കാർ താമസിക്കുന്ന കൊൽക്കത്ത സാൾട്ട് ലേക് സെക്ടർ അഞ്ചിലാണ് സംഭവം.
നേപാളില്‍ നിന്നുള്ള യുവതി കഴിഞ്ഞ മൂന്ന്‍ വര്‍ഷമായി കൊല്‍ക്കത്തയുടെ വടക്ക് കിഴക്കുള്ള ബാഗൌതിയിലായിരുന്നു താമസിച്ചിരുന്നത് .ഞായറാഴ്ച രാത്രി 11.30യോടെ ഭക്ഷണം കഴിക്കാൻ ഹോട്ടലിലേക്ക് പോകുംവഴി യുവതിക്ക് വഴിതെറ്റി. ഇതേതുടർന്ന് ഫോണിൽ സംസാരിച്ചു കൊണ്ടു നിന്ന ഒരാളോട് വഴി ചോദിച്ചു. ശേഷം നടന്നു പോയ യുവതിയെ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. യുവതിക്ക് വഴി പറഞ്ഞു കൊടുത്ത ആളും കാറിലുണ്ടായിരുന്നു. വാഹനത്തിൽവെച്ചാണ് തന്നെ കൂട്ടബലാത്സംഗം ചെയ്തതെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പുലർച്ചയോടെ പൊലീസിന്‍റെ മൊബൈല്‍ യൂനിറ്റ് ആണ് ബസ് സ്റ്റോപ്പിൽ ഉപേക്ഷിക്കപ്പെട്ട യുവതിയെ കണ്ടെത്തിയത് . യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിലെത്തിച്ച യുവതിയെ പിന്നീട് വൈദ്യ പരിശോധനക്ക് വിധേയമാക്കി.