ന്യൂഡൽഹി ∙ഡൽഹി നിസാമുദ്ദീൻ മേഖലയിൽ ഓടുന്ന കാറിനുള്ളിൽ ഇരുപത്തിയൊന്നുകാരിയായ യുവതിയെ കൂട്ടബാലസംഗം ചെയ്തു. ഇന്നലെ രാത്രിയില്‍ റസ്റ്ററന്റിലേക്ക് പോവുകയായിരുന്ന യുവതിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

റസ്റ്ററന്റിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയുടെ സമീപത്തായി കാർ നിർത്തിയ ശേഷം  മൂന്നംഗസംഘം കാറിൽ കയറാൻ യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ യുവതി അതിനു തയാറായില്ല. തുടർന്ന് ബലമായി കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.


രണ്ടു മണിക്കൂറിനുശേഷം യുവതിയെ സൺലൈറ്റ് കോളനിയിലെ മേൽപാലത്തിന് സമീപമുള്ള റോഡില്‍ ഉപേക്ഷിച്ചു മൂന്നംഗസംഘം കടന്നുകളഞ്ഞു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രതികളായ  മൂന്നുപേരെയും തിരിച്ചറിഞ്ഞതായും ഉടനെ ഇവരെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.