COVID-19: വനിതാ ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് പ്രതിമാസം 500 രൂപ
വനിതാ ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് സന്തോഷ വാര്‍ത്ത...!! ഇവര്‍ക്ക് പ്രതിമാസം 500 രൂപ വീതം ലഭിക്കും.
ന്യൂഡല്‍ഹി: വനിതാ ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് സന്തോഷ വാര്‍ത്ത...!! ഇവര്‍ക്ക് പ്രതിമാസം 500 രൂപ വീതം ലഭിക്കും.
അടുത്ത 3 മാസത്തേയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തുക നല്‍കുക. ഇത് സര്‍ക്കാര്‍ നേരിട്ട് ഇവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും.
രാജ്യത്ത് കൊറോണ വൈറസ് (COVID-19) വ്യാപകമായതിനെ ത്തുടര്‍ന്ന് loch down പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജൻ ധൻ യോജനയിലൂടെ വനിതകളെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്.
ഈ പദ്ധതി വഴി 20 കോടി വനിതകള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കൊറോണ വൈറസ് മഹാമാരിയെ പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ ഗരീബ് കല്യാൺ പാക്കേജിന്‍റെ ഭാഗമാണിത് എന്ന് കേന്ദ്ര ധന മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തിയതനുസരിച്ച് ജൻ ധൻ യോജനയില്‍ 53% അക്കൗണ്ട് ഉടമകൾ സ്ത്രീകളാണ്.
അക്കൗണ്ട് നമ്പറിലെ അവസാന അക്കം അനുസരിച്ചാണ് രൂപ നിക്ഷേപിക്കുന്നത്.
- 0 , 1 (ഏപ്രില്‍ 3)
- 2 , 3 (ഏപ്രില്‍ 4)
- 4 , 5 (ഏപ്രില്‍ 7)
- 6 , 7 (ഏപ്രില്‍ 8)
- 8 , 9 (ഏപ്രില്‍ 9)
ഏപ്രില്‍ 9 ന് ശേഷം അക്കൗണ്ട് ഉടമകൾക്ക് രൂപ പിന്‍വലിക്കാന്‍ സാധിക്കും.
ജൻ ധൻ അക്കൗണ്ടിന് നിരവധി നേട്ടങ്ങളുണ്ട്. ഓവർ ഡ്രാഫ്റ്റ് ഫെസിലിറ്റിയും റുപേ ഡെബിറ്റ് കാർഡും നൽകുന്നതോടൊപ്പം സൗജന്യ അപകട ഇൻഷുറൻസ് ആനുകൂല്യവും ജൻ ധൻ യോജന വഴി ലഭിക്കുന്നു.