Viral Video: സർക്കാർ സാധനമായാലും കക്കുമ്പോൾ സിസിടിവി ഒന്ന് ശ്രദ്ധിക്കുക!
സിസി ടീവി ദൃശ്യങ്ങളിൽ കുടുങ്ങിയ രണ്ട് സ്ത്രീകളുടെ കഥയാണിത്.
മോഷണം എന്നതൊരു കലയാണന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ടാവുമല്ലോ? എന്നാൽ അത് തെളിയിക്കുന്നതാണ് ഈ സംഭവം. സിസി ടീവി ദൃശ്യങ്ങളിൽ കുടുങ്ങിയ രണ്ട് സ്ത്രീകളുടെ കഥയാണിത്.
ഇത്തരത്തിൽ വൈറലായ ഒരു വീഡിയോയിലാണ് ഒരു ചെറിയ മോഷണം പെട്ടത്. വീഡിയോയിൽ. റോഡരുകിൽ നിർത്തിയ കാറിൽ നിന്ന് പുറത്തേക്ക് ഒരു സ്ത്രീ കറുത്ത വസ്ത്രം ധരിച്ച് വരുന്നു, അവൾ ഒരു സായാഹ്ന നടത്തം നടത്തുന്നതുപോലെ നടപ്പാതയിലൂടെ നടക്കുന്നു. പിങ്ക് വസ്ത്രം ധരിച്ച മറ്റൊരു സ്ത്രീയും അവൾക്കൊപ്പം ഉണ്ട്.
ALSO READ : Viral Video: തത്തയെ ചുംബിക്കാൻ പോയ കുരങ്ങന്റെ അവസ്ഥ കണ്ടോ? ചിരിക്കാതിരിക്കാൻ കഴിയില്ല
കറുത്ത വസ്ത്രം ധരിച്ച സ്ത്രീ നടപ്പാതയുടെ നടുവിൽ നിന്ന് അവിടെ നട്ടിരുന്ന ഒരു ചെടി വേരോടെ പിഴുതെറിയുന്നതും തുടർന്ന് കാറിലേക്ക് തിരികെ കൊണ്ടുപോകുന്നതും കാണാം. കാർ പിന്നീട് പോയി. പക്ഷേ മുഴുവൻ സംഭവവും ക്യാമറയിൽ പതിഞ്ഞിരിക്കുന്നു.
ALSO READ : viral video : പാരാസെയിലിങിനിടെ സരുക്ഷയ്ക്കായി ഘടിപ്പിച്ചിരുന്ന കയർ പൊട്ടിപ്പോയി, കടലിലേക്ക് പതിച്ച് ദമ്പതികൾ
വീഡിയോ വൈറലായതോടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അഭിപ്രായങ്ങളാണ് മുഴുവൻ. രണ്ട് സ്ത്രീകൾ ഒരു കാറിൽ യാത്ര അർഹിക്കുന്നില്ല എന്നുവരെയും കമൻറുകളിൽ യൂസർമാർ പറഞ്ഞു. സർക്കാരിൻറെ ഒരു ചെറിയ ചെടി പോലും സുരക്ഷിതമല്ലെന്നും വരെ കമൻറുകളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...