ഭൂമിയുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് എല്ലാ വർഷവും ഏപ്രിൽ 22ന് ലോക ഭൗമ ദിനം ആചരിക്കുന്നത്.കാലാവസ്ഥ വ്യതിയാനം രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലത്ത് ഭൂമിയുടെ സ്വാഭാവികമായ ഘടന നിലനിർത്തുന്നത് പ്രാധാന്യമേറുന്നു . ബോധവത്കരണത്തിനൊപ്പം ഭൂമിയെ സംരക്ഷിക്കാൻ ഊർജ്ജം നൽകുകയാണ് ലക്ഷ്യം . കാലാവസ്ഥവ്യതിയാനത്തിനൊപ്പം ആഗോള താപനം, മലിനീകരണം തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങളും  ഈ ദിനത്തിൽ പ്രാധാന്യമേറുന്നു . 


COMMERCIAL BREAK
SCROLL TO CONTINUE READING

നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക എന്ന തീമിലാണ് ഈ വർഷം ലോക ഭൗമ ദിനം ആചരിക്കുന്നത് . ഭൂമിയിലെ എല്ലാ വിഭവങ്ങളും നാളയെ കുറിച്ച് ചിന്തിക്കാതെ ഉപയോഗിക്കുന്നു . ഈ ഗ്രഹത്തിന് എല്ലാം തിരികെ നൽകുകയെന്നതാണ് ഇത്തവണത്തെ ഭൗമ ദിനത്തിന്റെ പ്രധാന സന്ദേശം . ഭൂമിയുടെ സ്വാഭാവിക ജൈവഘടനയെ തിരികെയെത്തിക്കുക എന്ന ഉദ്ദേശമാണ് ഈ ദിനത്തിന് . 


1970 ഏപ്രിൽ 22 മുതലാണ് ലോക ഭൗമ ദിനം ആചരിച്ച് തുടങ്ങിയത് . അന്ന് അമേരിക്കയിൽ ഏകദേശം 20 മില്യൺ ആളുകൾ പരിസ്ഥിതിയെ നിരാകരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധിച്ചു . എല്ലായിടങ്ങളിലും ജനങ്ങൾ തെരുവിലിറങ്ങി . വരാനിരിക്കുന്ന നാളുകളിൽ ഓർത്തിരിക്കേണ്ട ഒരു പ്രക്ഷോഭമായി ചരിത്രത്തിലിടം പിടിച്ചു . ഈ പ്രതിഷേധത്തിന്റെ പ്രാധാന്യം അതിർത്തി കടന്നതോടെ ലോകം മുഴുവൻ ഭൗമ ദിനം ആചരിക്കാൻ നിർബന്ധിതരായി . 


 ഈ നൂറ്റാണ്ട് അവസാനിക്കുമ്പോൾ ഭൂമിയിലെ ചൂട് നാല് ഡിഗ്രിയെങ്കിലും കൂടുമെന്നാണ് യു.എൻ റിപ്പോർട്ട് . അന്തരീക്ഷത്തിൽ കാർബൺ ക്രമാതീതമായി വർധിക്കുന്നതാണ് ചൂട് വർധിക്കാനുള്ള കാരണം . കാർബൺ ആഗിരണം ചെയ്യുവാൻ ആവശ്യമായ വനങ്ങളും മറ്റും നശിപ്പിച്ചുകൊണ്ടിരിക്കുന്നു . പ്രകൃതിയിലേക്ക് മടങ്ങി പോകുക എന്നതാണ് ഈ പ്രതിസന്ധിക്കുള്ള ഏക പരിഹാരം . 


ഭൂമി ഉണ്ടായ കാലത്തെ സാഹചര്യമല്ല നിലവിൽ . ജനസംഖ്യ വർധനവിനനുസരിച്ച് ആരോഗ്യ വ്യവസ്ഥയിലും പുരോഗതി ഉണ്ടാകേണ്ടത് ഒരു നാടിന്റെ വികസനത്തിന് ആവശ്യമാണ് .  


പരിസ്ഥിതി സംരക്ഷണം വാക്കുകളിൽ ഒതുക്കാതെ നാം ഓരോരുത്തരും ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു . 
ജലം പാഴാക്കാതെയും, ചെടികൾ നട്ടും, വൈദ്യുതി ലാഭിച്ചും, മലിനീകരമം തടഞ്ഞും നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം . പാഴ്വസ്തുക്കൾ വലിച്ചെറിയാതെ അവയുടെ പുനരുപയോഗം കണക്കിലെടുത്ത് തരംതിരിച്ച് സൂക്ഷിക്കുകയോ സംസ്കരിക്കുകയോ ചെയ്യേണ്ടതാണ് . 


ഖരമാലിന്യങ്ങളിൽ ഏറ്റവും അപകടം പ്ലാസ്റ്റിക് മാലിന്യങ്ങൾ തന്നെയാണ് . പ്ലാസ്റ്റിക്കുകളുടെ നിർമാണവും ഉപയോഗവും രാജ്യത്ത് നിരോധിച്ചിരിക്കുകയാണ് . ഗാർബേജ് ബാഗുകൾ, പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കൊടികൾ എന്നിവ നിരോധിച്ചതിൽ ഉൾപ്പെടുന്നു . വരും തലമുറക്കായുള്ള ഭൂമിയെ സംരക്ഷിക്കാൻ ഈ ഭൗമ ദിനത്തിൽ നമുക്ക് ഒന്നിച്ച് നിൽക്കാം ......