Taj Mahal Property Tax: താജ് മഹലിന് കോടികളുടെ നികുതി ചുമത്തി ആഗ്ര മുനിസിപ്പൽ കോർപ്പറേഷൻ
Taj Mahal gets Notice for water bill: ഓരോ വർഷവും ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന ആഗ്രയിലെ താജ് മഹലിനാണ് കോടികളുടെ നികുതി നോട്ടീസ് ലഭിച്ചിരിയ്ക്കുന്നത്.
Agra: ലോകാത്ഭുതങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന താജ് മഹലിന് നികുതി ചുമത്തി ആഗ്ര മുന്‍സിപ്പല്‍ കോർപ്പറേഷൻ..!! താജ് മഹലിന്‍റെ കഴിഞ്ഞ 370 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് വസ്തു നികുതി, വാട്ടര്‍ ബില്‍ എന്നിവയ്ക്കായി നോട്ടീസ് ലഭിക്കുന്നത്.
ഓരോ വർഷവും ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന ആഗ്രയിലെ താജ് മഹലിനാണ് കോടികളുടെ നികുതി നോട്ടീസ് ലഭിച്ചിരിയ്ക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് വസ്തു നികുതിയും വാട്ടര്‍ ബില്ലുമാണ് അടയ്ക്കേണ്ടത്. ആഗ്ര മുനിസിപ്പൽ കോർപ്പറേഷൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കാണ് നോട്ടീസ് അയച്ചിരിയ്ക്കുന്നത്.
Also Read: Favourite Zodiac signs of Lord Hanuman: ഇവരാണ് ഹനുമാന്‍റെ പ്രിയ രാശിക്കാർ, എപ്പോഴും ഉണ്ടാകും കൃപ!
നോട്ടീസ് അനുസരിച്ച് ഒരു കോടി രൂപ ജലനികുതിയായും 1.40 ലക്ഷം രൂപ വസ്തു നികുതിയായും അടയ്ക്കണം. ആഗ്ര മുനിസിപ്പൽ കോർപ്പറേഷൻ നല്‍കിയ ഈ ബില്‍ ഒരു പിഴവാണ് എന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഈ പ്രശ്നം ഉടന്‍തന്നെ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാരിന്‍റെ വിവിധ യൂണിറ്റുകളുടെ കുടിശ്ശിക ബില്ലുകളില്‍ താജ് മഹലിന് രണ്ടും ആഗ്ര ഫോർട്ടിന് ഒന്നും നോട്ടീസുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. മൊത്തം ഒരു കോടിയിലധികം രൂപ എഎസ്‌ഐയിൽ നിന്ന് ആവശ്യപ്പെട്ടിട്ടുള്ളതായി ASI ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
"നിയമ അനുസരിച്ച് ഒന്നാമതായി, സ്മാരക പരിസരത്തിന് വസ്തു നികുതിയോ വീട്ടുനികുതിയോ ബാധകമല്ല. ഉത്തർപ്രദേശ് നിയമങ്ങളിലും ഈ വ്യവസ്ഥയുണ്ട്, മറ്റ് സംസ്ഥാനങ്ങളിലും ഈ നിയമം ഉണ്ട്. വാട്ടര്‍ ബില്ല് അറിയിപ്പിനെ സംബന്ധിച്ചിടത്തോളം, മുൻകാലങ്ങളിൽ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ല, വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള വാട്ടർ കണക്ഷനുകളൊന്നും ഞങ്ങൾക്കില്ല. താജ് സമുച്ചയത്തിനുള്ളിൽ ഞങ്ങൾ പരിപാലിക്കുന്ന പുൽത്തകിടികൾ പൊതുസേവനത്തിനുള്ളതാണ്, കുടിശ്ശികയുടെ പ്രശ്‌നമില്ല", ASI ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
1920-ൽ താജ് മഹലിനെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുകയും ബ്രിട്ടീഷ് ഭരണകാലത്ത് പോലും ഈ സ്മാരകത്തിന് വീടോ ജല നികുതിയോ ചുമത്തിയിരുന്നില്ലെന്നും എഎസ്ഐ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...