ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ ഇനി ഇന്ത്യയില്‍. 351 അടി ഉയരത്തില്‍ രാജസ്ഥാനിലെ നാഥ്ദ്വാരയിലാണ് പ്രതിമ നിര്‍മ്മിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2019ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും മാര്‍ച്ചോടെ ഉദ്ഘാടനം നടത്താന്‍ സാധിക്കുമെന്നുമാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. 


കഴിഞ്ഞ നാല് വര്‍ഷമായി 750 ഓളം പേര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പ്രതിമയുടെ 85 ശതമാനത്തോളം പണി പൂര്‍ത്തിയായി.20 കിലോമീറ്റര്‍ അകലെയുള്ള കങ്ക്രോളി ഫ്ലൈഓവറില്‍ നിന്നും കാണാന്‍ സാധിക്കും എന്നാതാണ് ഈ ശിവ പ്രതിമയുടെ പ്രത്യേകത. 


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ എന്നതിനപ്പുറം ലോകത്തിലെ നാലാമത്തെ ഉയരം കൂടിയ പ്രതിമയായി ഈ ശിവ പ്രതിമ മാറും.



ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമ  ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയാണ്. 


597 അടി ഉയരത്തിലാണ് (182 മീറ്റര്‍) പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.  93 മീറ്റര്‍ ഉയരമുള്ള സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടി ഉയരവും പട്ടേല്‍ പ്രതിമയുടെ പ്രത്യേകതയാണ്. 


രണ്ടാം സ്ഥാനത്ത് സ്പ്രിംഗ് ബുദ്ധ ക്ഷേത്രവും, മൂന്നാം സ്ഥാനത്ത് ലേക്യുന്‍ സെറ്റ്ക്യറുമാണുള്ളത്. 2012 ഓഗസ്റ്റില്‍ അന്നത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്ന അശോക്‌ ഗെഹ്ലോട്ടാണ് പ്രതിമയുടെ തറക്കല്ലിട്ടത്.