ന്യൂഡൽഹി: 470 വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പിട്ട് എയർ ഇന്ത്യ. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനം വാങ്ങൽ കരാറിലാണ് എയർ ഇന്ത്യ ഒപ്പുവെച്ചിരിക്കുന്നത്. ഫ്രഞ്ച് നിര്‍മാതാക്കളായ എയര്‍ബസില്‍നിന്ന് 250 വിമാനങ്ങളും യുഎസ് കമ്പനിയായ ബോയിങ്ങിൽനിന്ന് 220 വിമാനങ്ങളുമാണ് വാങ്ങുന്നത്. എയർബസിൽനിന്ന് എ350, എ320, ബോയിങ്ങിൽനിന്ന് 737 മാക്സ്, 787 ഡ്രീംലൈനേഴ്സ്, 777 എക്സ് തുടങ്ങിയ വിമാനങ്ങളാണ് എയർ ഇന്ത്യ വാങ്ങുക.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോൺ, രത്തൻ ടാറ്റ തുടങ്ങിയവർ പങ്കെടുത്ത വിഡിയോ കോണ്‍ഫറന്‍സിലാണ് കരാർ പ്രഖ്യാപനം. ‘‘പുതുചരിത്രം രചിക്കാനുള്ള എയർ ഇന്ത്യയുടെ ഉദ്യമത്തിന് സഹായിക്കുകയെന്ന ചരിത്ര നിമിഷമാണിത്’’ എന്നായിരുന്നു എയർബസ് സിഇഒ ഗ്വില്വാമെ ഫോറി ഈ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്. ബോയിങ്ങുമായി എയർ ഇന്ത്യ ഒപ്പിട്ട കരാർ ചരിത്രപരമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഈ കരാറിലൂടെ യുഎസില്‍ 10 ലക്ഷം തൊഴില്‍ ലഭ്യമാക്കുമെന്നും ബൈഡന്‍ കൂട്ടിച്ചേർത്തു.


Also Read: Air India Purchase: രാജ്യത്തെ എറ്റവും വലിയ വിമാന പർച്ചേസ്; 500 പുതിയ വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ


 


ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സൗഹൃദത്തിലെ നാഴികക്കല്ലാണ് ഈ കരാർ എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പറഞ്ഞത്. വ്യോമയാന മേഖലയിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അടുത്ത 15 വർഷത്തിൽ 2,500 വിമാനങ്ങൾ ആവശ്യമാണെന്നും മോദി വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, പിയൂഷ് ഗോയല്‍, ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ തുടങ്ങിയവരും പങ്കെടുത്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.