ന്യൂഡൽഹി: ഉത്തേജക വിരുദ്ധ നിയമം ലംഘിച്ച പേരിൽ ഗുസ്തി താരം ബജ്‍രംഗ് പുനിയക്ക് സസ്പെൻഷൻ. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയാണ് ബജ്‍രംഗ് പുനിയക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. പരിശോധിക്കുന്നതിന് വേണ്ടി സാംപിൾ നൽകാൻ പുനിയ വിസമ്മതിച്ചിരുന്നു. താരത്തിന് സസ്പെൻഷൻ നോട്ടീസ് നൽകി. മറുപടി നൽകാൻ ജൂലൈ 11 വരെ ബജ്‍രം​ഗയ്ക്ക് സമയമുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം കഴിഞ്ഞ തവണയും വിചാരണയ്ക്ക് ഹാജരായിരുന്നുവെന്നും ഇത്തവണയും ഹാജരാകുമെന്നും ബജ്‍രംഗ് പുനിയ ഒരു തെറ്റും ചെയ്തിട്ടില്ലെന്നുമാണ് അഭിഭാഷകരുടെ പ്രതികരണം. കുറ്റപത്രം നൽകാത്തതിനെ തുടർന്ന് നേരത്തെ പുനിയയുടെ സസ്‌പെൻഷൻ അച്ചടക്ക സമിതി അസാധുവാക്കിയിരുന്നു. 


ALSO READ: ആദിവാസി സ്ത്രീയെ മോഷണ കുറ്റം ആരോപിച്ച് ക്രൂരമായി മർദ്ദിച്ചു; കണ്ണിലും, സ്വകാര്യ ഭാഗങ്ങളിലും മുളകുപൊടി വിതറി


എന്നാൽ ഫെഡറേഷനുമായുള്ള തർക്കത്തിൽ ഡോപ്പിങ് പരിശോധനയിലെ വീഴ്ച പൂനിയ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം സാമ്പിള്‍ നല്‍കാന്‍ താന്‍ വിസമ്മതിച്ചിട്ടില്ലെന്നാണ് പ്രതികരണം. തന്റെ സാമ്പിൾ ശേഖരിക്കുന്നതിന് വേണ്ടി അയച്ചു നൽകിയ കാലഹരണപ്പെട്ട കിറ്റിനെക്കുറിച്ച് നാഡ അധികൃതര്‍ പ്രതികരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.