Xpress Car Loans: 30 മിനിറ്റിനുള്ളിൽ കാര്‍ ലോണ്‍..!! പുതിയ പദ്ധതിയുമായി HDFC ബാങ്ക്
Zomato ഇ-കൊമേഴ്‌സ് കമ്പനി വാഗ്ദാനം ചെയ്ത 10 മിനിറ്റിനുള്ളില്‍ ഫുഡ് ഡെലിവറി ആളുകളെ അമ്പരപ്പിച്ചിരുന്നു.. അതിനു പിന്നാലെ മറ്റൊരു അതിശയിപ്പിക്കുന്ന പ്രഖ്യാപനവുമായി എത്തിയിരിയ്ക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ HDFC...!!
Xpress Car Loans: Zomato ഇ-കൊമേഴ്‌സ് കമ്പനി വാഗ്ദാനം ചെയ്ത 10 മിനിറ്റിനുള്ളില്‍ ഫുഡ് ഡെലിവറി ആളുകളെ അമ്പരപ്പിച്ചിരുന്നു.. അതിനു പിന്നാലെ മറ്റൊരു അതിശയിപ്പിക്കുന്ന പ്രഖ്യാപനവുമായി എത്തിയിരിയ്ക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ HDFC...!!
രാജ്യത്ത് ബാങ്കിന്‍റെ കാർ ലോൺ ബിസിനസ് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ബാങ്ക് ഈ പദ്ധതി ആവിഷ്ക്കരിച്ചിരിയ്ക്കുന്നത്. ബാങ്ക് നല്‍കുന്ന അറിയിപ്പ് അനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കൾക്ക് 30 മിനിറ്റിനുള്ളിൽ കാർ ലോൺ ഉറപ്പാക്കുന്നു. ഇത്തരത്തില്‍ ഒരു വാഗ്ദാനം നടപ്പാക്കുന്ന ആദ്യത്തെ ബാങ്കാണ് HDFC എന്നും ബാങ്ക് അവകാശപ്പെടുന്നു.
ഈ പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ബാങ്ക് അറിയിക്കുന്നത്. ഹോം ലോണ്‍ കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ പണം വായ്പയായി എടുക്കുന്നത് കാര്‍ ലോണാണ്. അതിനാലാണ് ബാങ്ക് ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷക്കരിച്ചിരിയ്ക്കുന്നത്.
പൊതുവേയുള്ള ബാങ്ക് നടപടികള്‍ അനുസരിച്ച് ഒരു കാർ ലോൺ ഉറപ്പാക്കാന്‍ എടുക്കുന്ന ശരാശരി സമയം ഏകദേശം 48-72 മണിക്കൂറാണ്.
ബാങ്കിനെ സമീപിക്കാതെ ഓണ്‍ലൈനായി ലോണ്‍ ലഭ്യമാക്കുന്ന ഈ പദ്ധതിയിലൂടെ 2023 സാമ്പത്തിക വര്‍ഷത്തില്‍ 10,000 മുതല്‍ 15,000 കോടി രൂപയ്ക്കുള്ള കാർ ലോണുകൾ അനുവദിക്കുമെന്ന് ബാങ്ക് അതിന്‍റെ ഓൺലൈൻ ക്വിക്ക് ലോൺ സേവനത്തിലൂടെ (online quick loan service) അറിയിച്ചു.
കാര്‍ ലോണ്‍ മാത്രമല്ല, ഇരുചക്ര വാഹന വായ്പകൾക്കും HDFC ബാങ്ക് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പാക്കുമെന്നാണ് അറിയിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...