ന്യൂഡൽഹി: ഉത്തരവാദിത്ത ബോധമില്ലാത്തയാളാണ് ജീവനകലയുടെ ആചാര്യൻ ശ്രീശ്രീ രവിശങ്കറെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. താങ്കള്‍ക്ക് ഉത്തരവാദിത്വ ബോധമില്ലെന്നു കോടതി രവിശങ്കറിനോടു പറഞ്ഞു. എന്തും പറയാനുള്ള സ്വാതന്ത്യം ഉണ്ടെന്നാണോ രവിശങ്കറിന്‍റെ വിചാരമെന്നും കോടതി  രൂക്ഷഭാഷയില്‍ ചോദിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ വർഷം യമുന നദീതീരത്ത് മൂന്നു ദിവസത്തെ സാംസ്കാരികാഘോഷം നടത്തിയ സംഭവത്തിൽ പരിസ്ഥിതിക്ക് ദോഷം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനുത്തരവാദി സർക്കാറും കോടതിയുമാണെന്ന് കഴിഞ്ഞ ദിവസം ശ്രീ ശ്രീ രവിശങ്കർ നടത്തിയ പരാമർശം ഞെട്ടിക്കുന്നതാണെന്നും ട്രൈബ്യൂണൽ കുറ്റെപ്പടുത്തി.


പിഴ ചുമത്തണമെങ്കിൽ അത്പരിപാടിക്ക് അനുമതി നൽകിയ  കേന്ദ്ര– സംസ്ഥാന സർക്കാറുകൾക്കും ദേശീയ ഹരിത ട്രൈബ്യൂണലിനുമെതിരെയാണെന്ന് രവിശങ്കർ പറഞ്ഞിരുന്നു. യമുന നദീതീരം അത്രമാത്രം നിർമ്മലവും ശുദ്ധവുമാണെങ്കിൽ അത് നശിപ്പിക്കുന്ന ലോക സാംസ്കാരിക ആഘോഷങ്ങൾ അവർ തടയണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.


ലോക സാംസ്‌കാരിക സമ്മേളനത്തിലൂടെ യമുനാതീരത്തിന് ഗുരുതര നാശം സംഭവിച്ചതായി വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തീരം പൂര്‍വസ്ഥിതിയിലാക്കണമെങ്കില്‍ 13.29 കോടി ചെലവ് വരുമെന്നും വിദഗ്ധ കമ്മിറ്റി ഹരിത ട്രിബ്യൂണലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.