ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ ഗ്രാമവാസികള്‍ രക്ഷപ്പെടുത്തിയ ഒരു ആമയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വെറുമൊരു ആമയെയല്ല ഇവര്‍ രക്ഷപ്പെടുത്തിയത്. ശരീരത്തിനും തോടിനും മഞ്ഞ നിറമുള്ള ആമയെയാണ് സുജന്‍പൂരില്‍ കണ്ടെത്തിയത്. മഞ്ഞ നിറമുള്ള ആമയുടെ ചിത്രങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ ANI ആണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 



'ഇത് വ്യത്യസ്തമായ ഒരു ആമയാണ്. ഇതിന് മുന്‍പ് ഇതുപോലെ ഒന്നിനെ കണ്ടിട്ടില്ല.' -വനംവകുപ്പ് ഉദ്യോഗസ്ഥനായ ബി ആചാര്യ പറഞ്ഞു. ഇതൊരു ആല്‍ബിനോയാകാനുള്ള (ശരീരവും മുടിയും നന്നെ വെളുത്തും കണ്ണ്‌ ചെമ്പിച്ചുമുള്ള ആളോ മൃഗമോ) സാധ്യത ചൂണ്ടിക്കാട്ടി ഐഎഫ്എസ് ഓഫീസര്‍ സുസന്ത നന്ദ ആമയുടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 


മട്ടന്‍ കറിയും ചോറും... കൊറോണ ബാധിതന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്മാര്‍ ചെയ്തത്!!


ഇതേത് ഇനത്തില്‍പ്പെട്ട ആമയാണെന്നത് സംബന്ധിച്ച വിവരങ്ങള്‍ വിദഗ്ത പരിശോധനയ്ക്ക് ശേഷമേ ലഭ്യമാകൂ. ആഫ്രിക്ക, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലായി കണ്ടുവരുന്ന കട്ടിയില്ലാത്ത തോടുള്ള ആമയെ ഓഡീഷയില്‍ നിന്നും കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു.