ന്യൂഡല്‍ഹി: Yes ബാങ്ക് പ്രതിസന്ധിയില്‍ മോദി സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ്‌ നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ പി ചിദംബരം.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം Yes ബാങ്ക് പ്രതിസന്ധി മോദി സര്‍ക്കാരിന്‍റെ ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് വ്യക്തമാക്കിയെന്നും പറഞ്ഞു.


"കഴിഞ്ഞ 6 വര്‍ഷമായി BJP അധികാരത്തിലാണ്. Yes ബാങ്ക് പ്രതിസന്ധിയിലൂടെ ധനകാര്യ സ്ഥാപനങ്ങളെ ഭരിക്കാനും നിയന്ത്രിക്കാനുമുള്ള മോദി സര്‍ക്കാരിന്‍റെ "കഴിവ്" വെളിപ്പെട്ടിരിയ്ക്കുകയാണ്. ആദ്യം PMC ബാങ്കായിരുന്നു. ഇപ്പോൾ അത് Yes ബാങ്കാണ്. സര്‍ക്കാരിന് ഈ വിഷയത്തില്‍ ആശങ്കയുണ്ടോ? ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സാധിക്കുമോ? പ്രതിസന്ധിയിലേയ്ക്ക് ഇനിയും ബാങ്കുകള്‍ വരുമോ? ചിദംബരം. ചോദിച്ചു. ട്വീറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.


അതേസമയം, Yes ബാങ്ക് പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരിയ്ക്കുകയാണ്. BJP യുടെ സാമ്പത്തിക നയങ്ങളിലെ അബദ്ധങ്ങളുടെ പ്രതിഫലം ജനങ്ങള്‍ക്ക് സ്വന്തം കീശയില്‍നിന്ന് അടയ്‌ക്കേണ്ടി വരികയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കൂടാതെ, ഈ പ്രതിസന്ധിയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.


അതേസമയം, 2014 ലെ തിരഞ്ഞെടുപ്പ് കാലത്ത് മോദി സര്‍ക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് വക്താവ് ജയ്‌വീര്‍ ഷെര്‍ഗില്‍ രംഗത്തെത്തിയത്.


No Yes ബാങ്ക്. മോദിയും അദ്ദേഹത്തിന്‍റെ ആശയങ്ങളും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.


എന്തായാലും Yes ബാങ്ക് പ്രതിസന്ധി ഉപഭോക്താക്കളെ വിഷമസന്ധിയിലാക്കിയിരിയ്ക്കുകയാണ്. എന്നാല്‍, നിക്ഷേപം സുരക്ഷിതമായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.