Yes Bank പ്രതിസന്ധി;കൊണ്ടും കൊടുത്തും ഫോണ്‍ പേയും പേടിഎമ്മും
YesBank പ്രതിസന്ധിയില്‍ ഡിജിറ്റല്‍ പണമിടപാട് വിപണിയിലെ ഫോണ്‍ പേയും പേടിഎമ്മും കൊമ്പ് കോര്‍ക്കുകയാണ്.രണ്ട് കൂട്ടരും കൊണ്ടുംകൊടുത്തുമങ്ങനെ മുന്നേറുകയാണ്.
ന്യൂഡെല്‍ഹി:YesBank പ്രതിസന്ധിയില്‍ ഡിജിറ്റല്‍ പണമിടപാട് വിപണിയിലെ ഫോണ്‍ പേയും പേടിഎമ്മും കൊമ്പ് കോര്‍ക്കുകയാണ്.രണ്ട് കൂട്ടരും കൊണ്ടുംകൊടുത്തുമങ്ങനെ മുന്നേറുകയാണ്.
ഫോണ്‍ പേക്ക് YesBank പ്രതിസന്ധിയെ തുടര്‍ന്ന് യുപിഐ പണമിടപാടുകള്‍ നിര്‍ത്തിവെയ്ക്കേണ്ടി വന്നു.ഇതിനു പിന്നാലെയാണ് ഫോണ്‍ പേയെ കളിയാക്കി പേടിഎം ട്വീറ്റ് ചെയ്തത്.
യെസ് ബാങ്കിന്‍റെ യുപിഐ പ്ലാറ്റ്ഫോമിനെ ആശ്രയിച്ച് യുപിഐ പണമിടപാട് സേവനങ്ങള്‍ നല്‍കിവന്നിരുന്ന ആപ്ലിക്കേഷനാണ് ഫോണ്‍ പേ .അത് കൊണ്ട് തന്നെ YesBank പ്രതിസന്ധി തുടങ്ങിയതോടെ ഫോണ്‍ പേയുടെ യുപിഐ സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഫോണ്‍ പേയെ പേടിഎം ബാങ്ക് യുപിഐ പ്ലാറ്റ് ഫോമിലേക്ക് ക്ഷണിക്കുന്നു,ഫോണ്‍ പേ വ്യവസായത്തെ ഉള്‍ക്കൊള്ളാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നും പേടിഎം അവകാശപെടുകയും ഫോണ്‍ പേയെ തങ്ങള്‍ തിരികെ കൊണ്ട് വരാമെന്നും വാഗ്ദാനം ചെയ്തു.
ഇതിന് ചുട്ട മറുപടിയാണ് ഫോണ്‍ പേ നല്‍കിയത്. പേടിഎം പേമെന്റ്സ് ബാങ്ക് പ്ലാറ്റ് ഫോം അത്ര വലുതാണെന്ന് കരുതുന്നില്ലെന്നും അങ്ങനെ ആയിരുന്നെങ്കില്‍ തങ്ങള്‍ സ്വയം പേടിഎം നെ വിളിക്കുമായിരുന്നെന്നും ഏറെ നാളുകളായുള്ള തങ്ങളുടെ പങ്കാളികളെ ഒറ്റപെടുത്താന്‍ തങ്ങളില്ല ഫോണ്‍ പേ മറുപടി നല്‍കി,ഘടന താല്‍ക്കാലികമാണ് പക്ഷേ നിലവാരം എന്നത് ശാശ്വതമാണ് ഫോണ്‍ പേ നിലപാട് വ്യക്തമാക്കി.