ലഖ്നൗ: സന്യാസികള്‍ക്ക് സന്തോഷ വാര്‍ത്ത‍!! ഇനി വാര്‍ദ്ധക്യ പെന്‍ഷനും ലഭിക്കും!!


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ സന്യാസികള്‍ക്ക് വയോജന പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.


60 വയസു പിന്നിട്ട സന്യാസികള്‍ക്ക് സംസ്ഥാനത്ത് നിലവിലുള്ള മുതിര്‍ന്ന പൗരന്മാരുടെ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് തന്നെയാണ് പെന്‍ഷന്‍ നല്‍കുക. ജനുവരി 30 വരെ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ച്‌ സന്യാസികളെ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. ഇവര്‍ക്ക് പെന്‍ഷന്‍ എല്ലാ മാസവും ലഭിക്കും. 


അതേസമയം ദരിദ്രരായ സ്ത്രീകള്‍ക്കും അംഗവൈകല്യം നേരിട്ടവര്‍ക്കും പെന്‍ഷന്‍ നല്‍കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ 400 രൂപയായിരുന്നു ഉത്തര്‍പ്രദേശിലെ പെന്‍ഷന്‍ തുക. ഇത് പിന്നീട് 500 ആയി ഉയര്‍ത്തിയിരുന്നു.