ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് തറക്കല്ലിട്ട് യോഗി ആദിത്യനാഥ്; ക്ഷേത്ര നിർമ്മാണം രണ്ടാം ഘട്ടത്തിലേക്ക്
ഇതോടെ ക്ഷേത്ര നിർമ്മാണം രണ്ടാം ഘട്ടത്തിലേക്ക് കടന്നു
ലഖ്നൗ: അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ തറക്കല്ലിടൽ ചടങ്ങ് നിർവ്വഹിച്ച് യുപി മുഖ്യമന്ത്രി. പുരോഹിതന്മാർക്കൊപ്പമാണ് യോഗി ആദിത്യനാഥ് ശ്രീകോവിലിന്റെ പൂജ നടത്തി തറക്കല്ലിട്ടത്. ഇതോടെ ക്ഷേത്ര നിർമ്മാണം രണ്ടാം ഘട്ടത്തിലേക്ക് കടന്നു
യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും വിവിധ മഠങ്ങളിലെയും ക്ഷേത്രങ്ങളിലെയും സന്യാസിമാരും ചടങ്ങിൽ പങ്കെടുത്തു.
മുംബൈ,ഡൽഹി, മദ്രാസ്, ഗുവാഹത്തി എന്നിവിടങ്ങളിലെ ഐഐടിയിൽ നിന്നുള്ള വിദഗ്ധരുടെ മേൽ നോട്ടത്തിലാണ് രാമക്ഷേത്ര കോംപ്ലക്‌സ് നിർമ്മിക്കുന്നത്. സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, റൂർക്കി, എൽ ആന്റ് ടി, ടാറ്റ ഗ്രൂപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക എഞ്ചിനീയർമാരുടെ സംഘവും രാമക്ഷേത്ര സമുച്ചയത്തിന്റെ നിർമ്മാണത്തിൽ പങ്കുചേരുന്നുണ്ട്.
അയോദ്ധ്യ ക്ഷേത്ര നിർമാണം 2025 ആകുന്നതോടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്. 110 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്ര സമുച്ചയത്തിന് 1000 കോടി രൂപയാണ് നിർമ്മാണച്ചെലവായി കണക്കുകൂട്ടുന്നത്. ആധുനിക ആർട്ട് ഡിജിറ്റൽ മ്യൂസിയം, സന്യാസിമാർക്കായുള്ള ഇടം,ഓഡിറ്റോറിയം, ഭരണനിർവഹണ കാര്യാലയങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ക്ഷേത്ര സമുച്ചയം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...