ലഖ്നൗ: ഓഫീസ് കെട്ടിടത്തിന് കാവി നിറം പൂശി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഭരണപരിഷ്കാരം. ലാല്‍ ബഹാദുര്‍ ശാസ്ത്രി ഭവന്‍ എന്നറിയപ്പെടുന്ന സെക്രട്ടറിയറ്റ് അനെക്സ് കെട്ടിടത്തിനാണ് മുഖ്യമന്ത്രി പുതിയ നിറം നല്‍കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളയും നീലയും നിറത്തിലുള്ള കെട്ടിടസമുച്ചയത്തെ കാവിയണിയിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധങ്ങള്‍ക്കിടിലും ഓഫീസ് കെട്ടിടത്തിന്‍റെ പെയിന്‍റടി പണികള്‍ ത്വരിത ഗതിയില്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 


 



 


യോഗി ആദിത്യനാഥിന്‍റെ 'കാവി പ്രേമം' മറ നീക്കി പുറത്തു വരുന്നത് ഇതാദ്യമല്ല.  മുഖ്യമന്ത്രിയുടെ ഓഫീസിലെ കര്‍ട്ടനുകളും കസേരയും കാവിയുടെ വകഭേദങ്ങളായ നിറങ്ങളാക്കിയിരുന്നു. സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത ബാഗുകളും കാവി നിറത്തിലുള്ളതായിരുന്നു. സര്‍ക്കാര്‍ പുറത്തിറക്കുന്ന വകുപ്പുതല ഡയറിയുടെ പുറംചട്ടയുടെ നിറവും കാവി തന്നെ. 


യോഗിയുടെ കാവിപ്രേമത്തിനെതിരെ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലെ കാവിവത്ക്കരണം സംസ്ഥാനത്തെ കെട്ടിടങ്ങളിലേക്കും വ്യാപിപ്പിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.