ലക്‌നൗ: ലുലു ഗ്രൂപ്പിന്റെ രാജ്യത്തെ അഞ്ചാമത്തെ മാൾ ലക്നൗവിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ മാൾ ആണ് ഇതെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.ഗോൾഫ് സിറ്റിയിലെ അമർ ഷഹീദ് റോഡിലാണ് മാൾ സ്ഥിതിചെയ്യുന്നത്. രണ്ടായിരം കോടി ചെലവിലാണ് മാൾ നിർമ്മിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2.2 ദശലക്ഷം ചതുരശ്ര അടിയിലായി വ്യാപിച്ച് കിടക്കുന്ന മാളിൽ പൊതുജനങ്ങൾക്ക് നാളെ മുതൽ പ്രവേശനം അനുവദിക്കും.  ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, തുടങ്ങിയവയും മാളിലുണ്ടാകും. 3000ത്തിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കുന്ന മൾട്ടി ലെവൽ പാർക്കിംഗ് സിസ്റ്റമാണ് മാളിൽ ഒരുക്കിയിരിക്കുന്നത്.


1600 പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ഫുഡ് കോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 11 സ്‌ക്രീനുകളുള്ള പിവിആർ സൂപ്പർപ്ലെക്‌സ് ഈ വർഷം അവസാനത്തോടെ പ്രവർത്തനം ആരംഭിക്കും. അയ്യായിരത്തോളം പേർക്കാണ് മാൾ പ്രവർത്തനം ആരംഭിക്കുന്നതോടെ തൊഴിൽ ലഭിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.