Covid Vaccine:18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകാൻ തീരുമാനിച്ച് യോഗി സർക്കാർ
കഴിഞ്ഞ ദിവസം ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഇക്കാര്യംമുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് അറിയിച്ചത്.
ലഖ്നൗ : പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യ കൊറോണ വാക്‌സിൻ നൽകുമെന്ന് യോഗി സർക്കാർ. കഴിഞ്ഞ ദിവസം ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഇക്കാര്യംമുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് അറിയിച്ചത്.
പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിൻ (Covid Vaccine) നൽകാൻ തീരുമാനമെടുത്തായും ഈ പോരാട്ടത്തിൽ കൊറോണ പരാജയപ്പെടുകയും ഇന്ത്യ ജയിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ ബാധിച്ച മുഖ്യമന്ത്രി ഇപ്പോൾ നിരീക്ഷണത്തിലാണ്.
ഇതിനിടയിൽ സൗജന്യമായി വാക്‌സിൻ വിതരണം ചെയ്യാൻ അസം സർക്കാരും തീരുമാനിച്ചതായി മന്ത്രി ഹിമന്ത ബിസ്വ ശർമ്മയും അറിയിച്ചു. 18 വയസ് മുതൽ 45 വയസ് വരെയുള്ളവർക്കാണ് സൗജന്യ വാക്‌സിൻ നൽകാൻ സർക്കാർ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി അസം ആരോഗ്യ നിധി ഫണ്ട് ഉപയോഗപ്പെടുത്തുമെന്നും ഭാരത് ബയോടെക് നിർമ്മിച്ച കൊവാക്‌സിന്റെ ഒരു കോടി ഡോസുകൾക്കായുള്ള ഓർഡർ സർക്കാർ നൽകിയതായും അദ്ദേഹം അറിയിച്ചു.
Also Read: 399 രൂപയ്ക്ക് അടിപൊളി Prepaid പ്ലാൻ, വീട്ടിലിരുന്ന് കൊണ്ട് ആസ്വദിക്കാം extra internet
കൊറോണ മഹാമാരി രൂക്ഷമായി വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. മെയ് 1 മുതൽ 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിനേഷൻ ആരംഭിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു അതിന് പിന്നാലെയാണ് സൗജന്യ വാക്‌സിൻ നൽകാൻ സംസ്ഥാനങ്ങൾ തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...