LPG Cylinder Price: പാചക വാതകവില മാസം തോറും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  കുറഞ്ഞ വിലയ്ക്ക് എങ്ങിനെ സിലിണ്ടര്‍ സ്വന്തമാക്കാം എന്നാണ് സാധാരണക്കാര്‍ ആലോചിയ്ക്കുന്നത്.  അവര്‍ക്കായി ഇത് ഒരു സന്തോഷ വാര്‍ത്ത. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതായത്, കുറഞ്ഞ വിലയ്ക്ക് ഗ്യാസ് സിലിണ്ടര്‍ സ്വന്തമാക്കാനുള്ള അവസരമാണ്  ഈ എണ്ണക്കമ്പനി ഒരുക്കുന്നത്. അതായത് ഇപ്പോള്‍ നിങ്ങള്‍ ഗ്യാസ് കണക്ഷൻ എടുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, കൂടുതൽ പണം ചെലവഴിക്കേണ്ടതില്ല. സര്‍ക്കാര്‍ എണ്ണക്കമ്പനിയായ  ഇൻഡെയ്ന്‍ ഒരുക്കുന്ന ഈ പദ്ധതിയ്ക്ക് കീഴില്‍ നിങ്ങൾക്ക് വെറും 750 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ ലഭിക്കും.


Also Read:  August Deadline: ഈ സാമ്പത്തിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇനി വെറും 8 ദിവസങ്ങള്‍ മാത്രം  


നമുക്കറിയാം ഈ സമയം രാജ്യത്തുടനീളം പാചക വാതകവില ഗ്യാസ് വില ആകാശം മുട്ടെയാണ്.   രാജ്യത്തെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും ഗ്യാസ് വില ആയിരത്തിന് മുകളിലാണ്.    ഡൽഹിയിൽ 14.2 കിലോ സിലിണ്ടറിന് 1053 രൂപയാണ് വില. ചെന്നൈയില്‍  1068.5 രൂപയും. ഈ അവസരത്തില്‍ വില കുറഞ്ഞ സിലിണ്ടര്‍ ലഭിക്കുക എന്നത് ഏറെ സന്തോഷകരമായ കാര്യമാണ്.  


നിങ്ങൾക്ക് എങ്ങനെ കുറഞ്ഞ വിലയ്ക്ക് ഗ്യാസ് സിലിണ്ടർ ലഭിക്കുമെന്ന് അറിയാം


ഇൻഡെയ്ന്‍  തങ്ങളുടെ ഉപഭോക്താക്കൾക്കായി കമ്പോസിറ്റ് സിലിണ്ടറിന്‍റെ  സൗകര്യം ആരംഭിച്ചിരിയ്ക്കുകയാണ്. ഈ സിലിണ്ടർ വാങ്ങാൻ 750 രൂപ മാത്രമേ ചെലവാകൂ. കൂടാതെ,  ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എളുപ്പത്തിൽ മാറ്റാനും സാധിക്കും എന്നതാണ് ഈ സിലിണ്ടറിന്‍റെ പ്രത്യേകത. ഈ സിലിണ്ടറിന്‍റെ ഭാരവും കാരണവും സാധാരണ സിലിണ്ടറിനേക്കാൾ കുറവാണ്. 


ഇത്തരം  കമ്പോസിറ്റ് സിലിണ്ടറിന്‍റെ വില പരിശോധിക്കാം 
ഡൽഹിയിലും മുംബൈയിലും 750 രൂപയാണ്  ഇത്തരം കമ്പോസിറ്റ് സിലിണ്ടറിന്‍റെ വില.  
കൊൽക്കത്തയില്‍  765 രൂപയും ചെന്നൈയില്‍  761 രൂപയും ലഖ്നൗവില്‍  777 രൂപയുമാണ് കമ്പോസിറ്റ് സിലിണ്ടറിന്‍റെ വില.  


ഈ നഗരങ്ങളിലെ 14.2 കിലോഗ്രാം സിലിണ്ടറിന്‍റെ നിരക്ക് അറിയാം  
ഡൽഹിയില്‍   14.2 കിലോ സിലിണ്ടറിന്  1053 രൂപയാണ് വില. അതേസമയം, മുംബൈയില്‍  1052.5 രൂപയും ചെന്നൈയില്‍  1068.5 രൂപയും കൊൽക്കത്തയില്‍  1079 രൂപയും 
ലഖ്‌നൗവില്‍  1090.5 രൂപയുമാണ് സിലിണ്ടറിന്‍റെ വില. 


അധികം വൈകാതെ എല്ലാ നഗരങ്ങളിലും കമ്പോസിറ്റ് സിലിണ്ടര്‍ സൗകര്യം  ലഭ്യമാകുമെന്നാണ് കമ്പനി പറയുന്നത്.  കമ്പോസിറ്റ്  സിലിണ്ടറുകൾക്ക് ഭാരം കുറവാണ്. 10 കിലോ ഗ്യാസ് ആണ് ഇത്തരം സിലിണ്ടറില്‍ ലഭിക്കുക. അതിനാല്‍തന്നെ ഈ സിലിണ്ടറുകളുടെ വില കുറവാണ്. ഈ സിലിണ്ടറിന്‍റെ മറ്റൊരു  പ്രത്യേകത അവ സുതാര്യമാണ് എന്നതാണ്. നിലവിൽ, ഈ സിലിണ്ടർ 28 ലധികം നഗരങ്ങളിൽ ലഭ്യമാണ്, എന്നാൽ ഉടൻ തന്നെ എല്ലാ നഗരങ്ങളിലും ഈ സിലിണ്ടർ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.