ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് സ്ഥാനാർഥികളും മുന്നണികളും .  ഫോട്ടോ പതിപ്പിച്ച വോട്ടർ ഐഡി കാർഡാണ് ഏറ്റവും കൂടുതല്‍ പേർ വോട്ടിംഗിനായി ഉപയോഗിക്കാന്‍ സാധാരണയായി ആശ്രയിക്കാറുള്ള തിരിച്ചറിയല്‍ രേഖ. ഇതുമാത്രമല്ല, മറ്റ് 12 തിരിച്ചറിയല്‍ രേഖകളും തെരഞ്ഞെടുപ്പില്‍ ഐഡന്‍റിറ്റി കാർഡായി ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം. ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ർ  അ​ട​ക്ക​മു​ള്ള 13 ഇ​നം തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ വോ​ട്ട് ചെ​യ്യാ​നാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് കേന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യക്തമാക്കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏതൊക്കെയാണവ


വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ്, യു​ഡി​ഐ​ഡി, സ​ർ​വീ​സ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ബാ​ങ്ക്, പോ​സ്റ്റ് ഓ​ഫീ​സ് പാ​സ് ബു​ക്ക്, ഹെ​ൽ​ത്ത് ഇ​ൻ​ഷൂറ​ൻ​സ് സ്മാ​ർ​ട്ട് കാ​ർ​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പാ​സ്പോ​ർ​ട്ട്, പെ​ൻ​ഷ​ൻ രേ​ഖ, എം​പി, എം​എ​ൽ​എ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, തൊ​ഴി​ലു​റ​പ്പ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വയാണ് ലോക്സഭ ഇലക്ഷനില്‍ വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താന്‍ ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍. എ​ന്നാ​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ള്ള​വ​ർ​ക്കു മാ​ത്ര​മേ ഈ ​തി​രി​ച്ച​റി​യ​ൽ രേ​ഖകള്‍ ഉ​പ​യോ​ഗി​ച്ച് വോ​ട്ട് ചെ​യ്യാ​ൻ ക​ഴി​യൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. 


മേൽ പറഞ്ഞ തിരച്ചറിയൽ രേഖകൾ ഉപയോഗിച്ചും നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താൻ സാധിക്കുന്നതാണ്. എന്നിരുന്നാലും നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടോ എന്ന ബിഎൽഒ തുടങ്ങിയവരെ സമീപിച്ചാൽ അറിയാൻ സാധിക്കുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും ഈ പട്ടിക പരിശോധിക്കാവുന്നതാണ്.


ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ജൂൺ-4 ന് നടക്കും. കേരളത്തിലടക്കം ഏപ്രിൽ 26-ന് (വെള്ളിയാഴ്ച) ആയിരിക്കും തിരഞ്ഞെടുപ്പ്. കേരളം കൂടാതെ കർണ്ണാടകയിലെ ഭാഗങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും.കേരളത്തിൽ പത്രിക സമർപ്പണം ഏപ്രിൽ നാല് വരെ ആയിരിക്കും. പത്രിക പിൻവലിക്കൽ ഏപ്രിൽ 8 വരെയും ആയിരിക്കും. തീയ്യിതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പെരുമാറ്റ ചട്ടം നിലവിൽ വന്നു.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.