ന്യൂഡൽഹി: പ്രമുഖ യൂട്യൂബറായ സ്വാതി ഗോദരയെ മരിച്ച നിലയിൽ കണ്ടെത്തി.  ഇവരെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും ചാടി ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയത്. ഡൽഹിയിലെ മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയാണ് സ്വാതി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 102 മണ്ഡലങ്ങളിൽ ഇന്ന് ജനവിധി


ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും സംഭവത്തില്‍ ദൃകസാക്ഷികളെയും സ്വാതിയുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യുകയാണെന്നും പോലീസ് അറിയിച്ചു. സംഭവം നടന്നത് ബുധനാഴ്ചയാണ്. സംഭവ സമയത്ത് പ്രിയം എന്ന ഒരു സുഹൃത്ത് സ്വാതിയുടെ മുറിയിലുണ്ടായിരുന്നുവെന്നും ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. 


Also Read: മേട രാശിയിൽ ഗജലക്ഷ്മി യോഗം; ഇവർക്ക് ലഭിക്കും അവിചാരിത നേട്ടങ്ങൾ ഒപ്പം ധനസമൃദ്ധിയും!


മീററ്റിലെ ബദ്ല സ്വദേശിയായ സ്വാതി യുപിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വേണ്ടി പത്തുവര്‍ഷം മുന്‍പാണ് ഡൽഹിയിലെത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളിലോക്കെ പരീക്ഷയെഴുതിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും വീഡിയോ പോസ്റ്റ് ചെയ്ത് തുടങ്ങിയത്. മരണത്തില്‍ ബന്ധുക്കള്‍ സംശയമൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്നും മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.