മുസ്ലിം മതപണ്ഡിതന്‍ സക്കീര്‍ നായിക്കിന് മൂന്നു വിദേശ രാജ്യങ്ങളില്‍നിന്നായി 60 കോടി രൂപയുടെ സഹായം ലഭിച്ചെന്ന് മുംബൈ പൊലീസ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ എവിടെനിന്നാണ് ഇത്രെയും പണം സക്കീര്‍ നയകിന് ലഭിച്ചെന്ന വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്ന്‍  പൊലീസ് വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, സക്കിര്‍ നായിക്കിന്‍റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍റെ പേരിലുള്ള അക്കൗണ്ടുകളിലേക്കല്ല പണം എത്തിയിരിക്കുന്നത്.  നായിക്കിന്‍റെ കുടുംബാംഗങ്ങളുടെ പേരിലുള്ള അഞ്ച് അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഏതു കാര്യത്തിനാണ് ഈ പണംഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.


കൂടാതെ, പണം നിക്ഷേപിച്ചവരും നായിക്കും തമ്മിലുള്ള ബന്ധത്തെ കുറിച്ചും അന്വേഷണം നടത്തുകയാണെന്നും അതിനായി ഐആര്‍എഫ് പ്രവര്‍ത്തകരെ ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. 


നിയമവിരുദ്ധ കാര്യങ്ങളിലും തീവ്രവാദ ബന്ധങ്ങളിലും സക്കീര്‍ നായിക്കിന്‍റെ പങ്കിനെ കുറിച്ചുള്ള റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിവാദ പ്രസംഗങ്ങള്‍ സംബന്ധിച്ച് അന്വേഷണം നേരിടുന്ന സക്കീര്‍ നായിക്ക് നിലവില്‍ സൗദി അറേബ്യയിലാണ്.