ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 ലെ ആദ്യ അഭിമുഖം സീ ന്യൂസിനാണ് കൊടുത്തത്.  സീ ന്യൂസിന്‍റെ എഡിറ്ററായ സുധീര്‍ ചൌധരി അദ്ദേഹത്തോട് പ്രധാന കാര്യങ്ങള്‍ ചോദിച്ചിട്ടുണ്ടായിരുന്നു.  എല്ലാത്തിനും വ്യക്തമായ ഉത്തരങ്ങളാണ് പ്രധാനമന്ത്രി പറഞ്ഞത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

"എന്‍റെ സർക്കാരിന്‍റെ ബജറ്റിന് ഒരു അജണ്ട മാത്രമേയുള്ളൂ - അത് വികസനമാണ്, അത് നിങ്ങൾ കാണും,"  എന്ന് അദ്ദേഹം പറഞ്ഞു.  ജിഎസ്ടിയെക്കുറിച്ചും, നോട്ട് ബന്ധിയെക്കുറിച്ചും, വരാനന്‍ പോകുന്ന ഇലക്ഷനെക്കുറിച്ചുമുള്ള തന്‍റെ വിചാരങ്ങള്‍ മനസ്സ് തുറന്ന് അദ്ദേഹം സീ ന്യൂസിനോട് പറഞ്ഞു.  2019 ലെ ഇലക്ഷന്‍റെ തയ്യാറെടുപ്പുകളെക്കുറിച്ച് ചോദിച്ചപ്പോള്‍  സംശയം തെല്ലുമില്ലാതെ അദ്ദേഹം പറഞ്ഞു 'തെരഞ്ഞെടുപ്പിനെക്കുറിച്ചോര്‍ത്ത് ഞാനെന്‍റെ സമയം നശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, എനിക്ക് നമ്മുടെ ജനങ്ങളില്‍ വിശ്വാസം ഉണ്ടെന്നുമായിരുന്നു'.


ബജറ്റിനെ കുറിച്ച് പിഎം പറഞ്ഞത്


ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന ബജറ്റിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് "എന്‍റെ സർക്കാരിന്‍റെ ബജറ്റിന് ഒരു അജണ്ട മാത്രമേയുള്ളൂ - അത് വികസനമാണ്, അത് മാത്രമാണ് അജണ്ട " എന്നാണ്.


നിയമസഭാ  തെരഞ്ഞെടുപ്പും ലോക സഭാ തെരഞ്ഞെടുപ്പും ഒരുമിച്ച് വേണമോ? 


ഈ ചോദ്യം ചോദിച്ചതിന് സീ ന്യൂസിനോട് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു രാജ്യത്ത് എപ്പോഴും തെരഞ്ഞെടുപ്പിന്‍റെ അന്തരീക്ഷമാണ്.  ഇങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് തെരഞ്ഞെടുപ്പ് വരുന്നത് രാജ്യത്തിന്‍റെ ഫെഡറല്‍ സ്ട്രക്ചറിനെ ബാധിക്കും.  അതുകൊണ്ട് തന്നെ വര്‍ഷത്തില്‍ ഒരിക്കെ ഉത്സവങ്ങളെ പോലെ ഒരു നിശ്ചിത സമയത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതാണ് നല്ലത്. തെരഞ്ഞെടുപ്പ് പല പ്രാവശ്യം നടത്തുന്നത് രാജ്യത്തെ സൈനികരെയും ബാധിക്കുന്നു.  അവരെ അവിടന്നെടുത്ത് ഇവിടെ, ഇവിടന്ന് അവിടെ  മാറ്റി മാറ്റി ഡ്യൂട്ടിയ്ക്ക് ഇടുന്നതും ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.  മാത്രമല്ല ഇങ്ങനെ പല പ്രാവശ്യം തെരഞ്ഞെടുപ്പ് നടത്തുന്നത് കൊണ്ട് വലിയ ഒരു തുകതന്നെ ചിലവാണ്‌ എന്നും അദ്ദേഹം പറഞ്ഞു.  നമ്മുടെ രാജ്യത്തെ വോട്ടര്‍മാര്‍ക്ക് നിയമസഭാ  തെരഞ്ഞെടുപ്പും ലോക സഭാ തെരഞ്ഞെടുപ്പും എന്താണെന്നും, അതിന്‍റെ മൂല്യവും വിലയും അറിയാം.    അതുകൊണ്ടുതന്നെ നിയമസഭാ  തെരഞ്ഞെടുപ്പും ലോക സഭാ തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്തണം എന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ചേര്‍ന്ന് ചിന്തിച്ചാല്‍ ഇത് നടത്താവുന്നതെയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.


പിഎം മോദിയുടെ ഈ അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം ഇന്ന് രാത്രി 8 മണിക്ക് സീ ന്യൂസ്‌ സംപ്രക്ഷണം ചെയ്യുന്നുണ്ട്, നിങ്ങള്‍ക്ക് കാണാം