New Delhi: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് (Punjab Assembly Election) അടുത്തിരിക്കെ സീ അഭിപ്രായ സർവേ പുറത്ത് വിട്ടു. നിലവിൽ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ചരൺജിത് ചന്നി തന്നെ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തണമെന്നാണ് 35% ജനങ്ങളുടെയും ആവശ്യം. അതേസമയം 23 ശതമാനം ജനങ്ങൾ ആം ആദ്മി പാർട്ടിയുടെ ഭഗവന്ത് മാൻ ഭരണത്തിൽ എത്തണമെന്നാണ് കരുതുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആകെ 117 നിയമസഭാ സീറ്റുകളാണ് പഞ്ചാബിൽ ഉള്ളത്. കോൺഗ്രസ് 35 മുതൽ 38 വരെ സീറ്റുകൾ നേടാനാണ് സാധ്യതയെന്ന് സീ ഒപ്പീനിയന് പോൾ കണ്ടെത്തി. അതേസമയം ആം ആദ്മി പാർട്ടി ഏകദേശം 36 മുതൽ 39 സീറ്റുകൾ വരെ നേടിയേക്കും. ശിരോമണി അകാലിദൾ സഖ്യം ഏകദേശം 32 മുതൽ 35 സീറ്റുകൾ വരെ നേടുമെന്നാണ് കരുതുന്നത്. ബിജെപിക്ക് 4 മുതൽ 7 വരെ സീറ്റുകൾ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂവെന്നും സർവേ കണ്ടെടുത്തി.


അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി (എഎപി) ഭഗവന്ത് മാനെ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ഓണ്ലൈനിയായി നടത്തിയ പോളിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ഭഗവന്ത് മന്നിന് 93 ശതമാനത്തിലധികം വോട്ടുകൾ ഫോണിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും ലഭിച്ചതായി എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു 


പഞ്ചാബിൽ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംഗ്രൂർ ജില്ലയിലെ ധുരി നിയമസഭാ സീറ്റിൽ നിന്നാണ് മാൻ മത്സരിക്കുന്നത്. പാർട്ടിയുടെ മുതിർന്ന നേതാവ് രാഘവ് ഛദ്ദ വ്യാഴാഴ്ചയാണ് മൊഹാലിയിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.


ഫെബ്രുവരി 20 നാണ് പഞ്ചാബിൽ വോട്ടെടുപ്പ് നടത്തുന്നത്. മാർച്ച് 10 ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. ഇതുവരെ ആം ആദ്മി പാർട്ടി മാത്രമേ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുള്ളൂ. ഇതിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പിലും പാർട്ടികൾ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.