Zee Sammelan 2022: ഈ വർഷം അവസാനത്തോടെ രാജ്യത്ത് 5G എത്തിക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്
ആശയവിനിമയ സംവിധാനങ്ങൾ കൂടുതൽ പുരോഗതിയിലേക്കാണെന്നും ആദിവാസി മേഖലകളിലെ മൊബൈൽ കണക്റ്റിവിറ്റി പ്രശ്നങ്ങളിൽ കേന്ദ്രം നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി
ന്യൂഡൽഹി: ഈ വർഷം അവസാനത്തോടെ രാജ്യത്ത് അവതരിപ്പിക്കുമെന്ന് 5G എത്തിക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയിലെ പല നഗരങ്ങളിലും 5G സേവനം എത്തിക്കുമെന്നും സീ മീഡിയയുടെ സീ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
ആശയവിനിമയ സംവിധാനങ്ങൾ കൂടുതൽ പുരോഗതിയിലേക്കാണെന്നും ആദിവാസി മേഖലകളിലെ മൊബൈൽ കണക്റ്റിവിറ്റി പ്രശ്നങ്ങളിൽ കേന്ദ്രം നടപടി സ്വീകരിക്കുന്നുണ്ടെന്നും സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
അതേസമയം അഗ്നീപഥ് റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭങ്ങളിൽ തീവണ്ടികളും തീവണ്ടികളും ഉൾപ്പെടെയുള്ള പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും. അക്രമത്തിലും തീവെപ്പിലും ഉൾപ്പെട്ട ആരെയും ഒഴിവാക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അതേസമയം വേഗപരിധി സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും സർക്കാർ ഉടൻ കൊണ്ടുവരുമെന്നും പരിപാടിയെ അതിസംബോധന ചെയ്യവെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.റോഡപകടങ്ങൾ ഇല്ലാതാക്കാൻ എഞ്ചിനീയറിംഗിൽ മെച്ചപ്പെടുത്തലുകൾ വരുത്തുന്നുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.
Also Read: President Election 2022: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുർമുവിന് Z+ സുരക്ഷ
'റോഡ് അപകടങ്ങൾ തടയാൻ സർക്കാർ അതിവേഗം പ്രവർത്തിക്കുന്നു, അതിനാൽ ഓരോ വർഷവും റോഡപകട മരണങ്ങളുടെ കണക്ക് നിയന്ത്രണവിധേയമാക്കാൻ കഴിയും. ഇതിനായി രാജ്യത്ത് നിലവിലുള്ള എല്ലാ ബ്ലാക്ക് സ്പോട്ടുകളും അടയാളപ്പെടുത്തുകയും എത്രയും വേഗം സുരക്ഷിത മേഖലയായി മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...