ന്യൂഡൽഹി: സൈഡസ് കാഡിലയുടെ സൈകോവ്-ഡി കൊവിഡ് വാക്സിന് (Covid vaccine) അടിയന്തര ഉപയോ​ഗത്തിന് അനുമതി നൽകാൻ വിദ​ഗ്ധ സമിതിയുടെ ശുപാർശ. സൈകോവ്-ഡി കൊവിഡ് വാക്സിൻ മൂന്ന് ഡോസ് ആണ് എടുക്കേണ്ടത്. 66.66 ശതമാനമാണ് വാക്സിന്റെ ഫലപ്രാപ്തി കണക്കാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുത്തിവയ്പ് ഇല്ലാതെ നൽകുന്ന നീഡിൽ ഫ്രീ വാക്സിൻ ആണ് സൈകോവ്-ഡി. ഇന്ത്യയുടെ രണ്ടാമത്തെ സമ്പൂർണ തദ്ദേശീയ വാക്സിൻ ആണിത്. മനുഷ്യരിൽ ഉപയോ​ഗിക്കുന്ന ആദ്യത്തെ ഡിഎൻഎ വാക്സിൻ കൂടിയാണിത്. സിറിഞ്ച് രീതിയിലുള്ള ഇൻജക്ടിങ് ​ഗൺ ഉപയോ​ഗിച്ചാണ് വാക്സിൻ നൽകുന്നത്.


ALSO READ: Covid: മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം; 3.2 കോടി രൂപ അനുവദിച്ചു


സൂചിക്ക് പകരം, ഉയർന്ന സമ്മർദ്ദത്തിൽ വാക്സിൻ ഉള്ളിലേക്ക് എത്താനുള്ള സാങ്കേതിക വിദ്യ ഇതിലുണ്ടാകും. മൂന്ന് ഡോസ് വാക്സിൻ സ്വീകരിക്കുന്നതിന്റെ അതേ ഫലപ്രാപ്തി മൂന്ന് മില്ലി ​ഗ്രാം ഉപയോ​ഗിച്ചുള്ള രണ്ട് ഡോസ് വാക്സിനേഷനിലും (Vaccination) ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.


മൂന്ന് ഡോസ് വാക്സിനേഷന് അനുമതി നൽകാനാണ് വിദ​ഗ്ധ സമിതി നിലവിൽ ശുപാർശ ചെയ്തിരിക്കുന്നത്. രണ്ട് ഡോസ് വാക്സിനേഷന്റെ ഫലപ്രാപ്തി സംബന്ധിച്ച് കൂടുതൽ രേഖകൾ ഹാജരാക്കാൻ കമ്പനിയോട് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.