ZyCoV-D Vaccine : സൈഡസ് കാഡില 3മുതൽ12 വയസ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിൻ പരീക്ഷണം ആരംഭിച്ചു
ഈ പ്രായ പരിധിയിലുള്ള കുട്ടികൾക്ക് വാക്‌സിൻ നല്കാനുള്ള അനുമതിക്കായി ഉടൻ തന്നെ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ സമീപിക്കുമെന്നും സൈഡസ് കാഡില അറിയിച്ചിട്ടുണ്ട്.
New Delhi : സൈകോവ് - ഡി വാക്സീനുകൾ 3 മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികളിൽ പരീക്ഷണം ആരംഭിച്ചുവെന്ന് സൈഡസ് കാഡില അറിയിച്ചു. ഈ പ്രായ പരിധിയിലുള്ള കുട്ടികൾക്ക് വാക്‌സിൻ നല്കാനുള്ള അനുമതിക്കായി ഉടൻ തന്നെ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ സമീപിക്കുമെന്നും സൈഡസ് കാഡില അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് കുത്തിവെപ്പെടുക്കാന്‍ അനുമതി ലഭിക്കുന്ന ആദ്യ കോവിഡ് വാക്‌സിനാണ് സൈഡസ് കാഡിലയുടെ സൈകോവ് - ഡി വാക്സീനുകൾ. കോവിഡ് വാക്‌സിൻ അടുത്ത മാസം മുതൽ വിപണിയിൽ എത്തിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിരുന്നു. ZyCoV-D വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ ദിവസമാണ് ഡിസിജിഐ അനുമതി നല്‍കിയത്.
ALSO READ: ZyCoV-D വാക്സിൻ അടുത്ത മാസത്തോടെ വിപണിയിലെത്തിക്കുമെന്ന് അറിയിച്ച് നിർമ്മാതാക്കൾ
ഇന്ത്യയിൽ തന്നെ വികസിപ്പിച്ച രണ്ടാമത്തെ വാക്‌സിൻ എന്ന പ്രത്യേകതയും ZyCoV-Dയ്ക്കുണ്ട്. സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതി മുമ്പ് തന്നെ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡിസിജിഐ അനുമതി നല്‍കിയത്.
ALSO READ: ZyCoV-D വാക്സിന് അനുമതി; സുപ്രധാന നേട്ടമെന്ന് പ്രധാനമന്ത്രി
66.6 ശതമാനം ഫലപ്രാപ്തിയാണ് ഈ വാക്‌സിന് ഉള്ളത്. കൊറോണ വൈറസിനെതിരായ ലോകത്തിലെ ആദ്യത്തെ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിന്‍ ആണ് സൈകോവ്-ഡി. രോഗപ്രതിരോധവ്യവസ്ഥ തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യുന്ന പ്രോട്ടീന്‍ ഉണ്ടാക്കാന്‍ വൈറസില്‍ നിന്നുള്ള ജനിതക വസ്തുക്കളുടെ ഒരു ഭാഗം ഇതിനായി ഉപയോഗിക്കുന്നു.
ALSO READ: ZyCoV-D Vaccine ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ വിദഗ്ധസമിതിയുടെ ശുപാർശ
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിയുമായി ചേര്‍ന്നാണ് വാക്‌സിൻ വികസിപ്പിച്ചത്. ഭാരത് ബയോടെകിന്റെ കോവാക്‌സിന് ശേഷം ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ച രണ്ടാമത്തെ കോവിഡ് വാക്‌സിനാണ് സൈകോവ്-ഡി (ZyCoV-D). രാജ്യത്തിന്റെ ഈ നേട്ടം സുപ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...