ന്യൂഡൽഹി: രാജ്യങ്ങളിൽ കോവിഡിന്റെ (Covid) പുതിയ വകഭേദമായ ഒമിക്രോൺ (Omicron) ഭീതി നിലനിൽക്കുന്നതിനാൽ അന്താരാഷ്ട്ര വിമാന സർവീസുകൾ (International Flight service) പുനരാരംഭിക്കുന്നത് കേന്ദ്രം നീട്ടി വച്ചു. ജനുവരി 31 വരെയാണ് അന്താരാഷ്ട്ര വിമാന സർവീസുകൾ പുനസ്ഥാപിക്കുന്നത് വ്യോമയാന മന്ത്രാലയം (Aviation Ministry) നീട്ടിവച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ മാസം 15ന് സർവീസുകൾ പുനരാരംഭിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നതാണ്. എന്നാൽ ഒമിക്രോൺ വകഭേദം അതിവേ​ഗം പടരുന്നതിനാൽ ആഗോള സാഹചര്യം പരിഗണിച്ചാണ് കേന്ദ്രത്തിന്റെ നടപടി. 


Also Read: New CDS | ബിപിൻ റാവത്തിന്റെ പിൻഗാമിയെ ഒരാഴ്ചക്കുള്ളിൽ നിയമിച്ചേക്കും; കേന്ദ്രത്തിന്റെ മുൻഗണന ഇവർക്ക്


കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് അന്താരാഷ്ട്ര വിമാന സർവീസുകൾ ഇന്ത്യ നിർത്തലാക്കിയത്. തുടർന്ന് ഈ മാസം പുനസ്ഥാപിക്കാൻ ഒരുങ്ങിയെങ്കിലും ഒമിക്രോണ്‍ പടർന്നതോടെ തീരുമാനം പുനഃപരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമയാന മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.


Also Read: Viral Video: നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കും, CDS ബിപിന്‍ റാവത്ത് സൈനികരെ അഭിസംബോധന ചെയ്യുന്ന വീഡിയോ വൈറല്‍


അതേസമയം അന്താരാഷ്ട്ര സര്‍വ്വീസുകള്‍ (International Flight service) പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനെ സംസ്ഥാനങ്ങളും (States) എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമെ തീരുമാനമുണ്ടാവുകയുള്ളു എന്ന് വ്യോമയാനമന്ത്രാലയം (Aviation Ministry) നേരത്തെ വ്യക്തമാക്കിയിരുന്നു. ഒടുവിൽ ഇന്ന് വിമാന സർവ്വീസുകൾ പുനസ്ഥാപിക്കുന്നത് നീട്ടി വെക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബബിള്‍ (Air Bubble) സര്‍വ്വീസുകള്‍ക്ക് മാറ്റമുണ്ടാകില്ല. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.