മുംബൈ: പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ പിൻ​ഗാമിയായി നോയൽ ടാറ്റ. മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് നോയൽ ടാറ്റയെ ടാറ്റ ട്രസ്റ്റ് ചെയർമാനായി തെരഞ്ഞെടുത്തത്. രത്തൻ ടാറ്റയുടെ അർധസഹോദരനാണ് 67 കാരനായ നോയൽ ടാറ്റ.


COMMERCIAL BREAK
SCROLL TO CONTINUE READING

2000-കളുടെ തുടക്കത്തിലാണ് നോയൽ ടാറ്റ ടാറ്റ ​ഗ്രൂപ്പിന്റെ ഭാ​ഗമായത്. അന്ന് മുതൽ ടാറ്റ ഗ്രൂപ്പിൻ്റെ വളർച്ചയിലെ ഒരു പ്രധാന ഘടകമാണ് അദ്ദേഹം. സർ രത്തൻ ടാറ്റ ട്രസ്റ്റിൻ്റെയും ഡൊറാബ്ജി ടാറ്റ ട്രസ്റ്റിൻ്റെയും യോഗത്തിന് ശേഷമാണ് അദ്ദേഹത്തെ ഇന്ന് ടാറ്റ ട്രസ്റ്റിൻ്റെ ചെയർമാനായി നിയമിച്ചത്. ടാറ്റ സ്റ്റീലിൻ്റെയും വാച്ച് കമ്പനിയായ ടൈറ്റൻ്റെയും വൈസ് ചെയർമാനാണ് നോയൽ ടാറ്റ. രത്തൻ ടാറ്റയുടെ രണ്ടാനമ്മയായ ഫ്രഞ്ച്-സ്വിസ് കാത്തലിക് ആയ അദ്ദേഹത്തിൻ്റെ അമ്മ സിമോൺ ടാറ്റ നിലവിൽ ട്രെൻ്റ്, വോൾട്ടാസ്, ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ, ടാറ്റ ഇൻ്റർനാഷണൽ എന്നിവയുടെ ചെയർമാനാണ്. യുകെയിലെ സസെക്‌സ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് വിദ്യാഭ്യാസം നേടിയ നോയൽ INSEAD-ൽ ഇൻ്റർനാഷണൽ എക്‌സിക്യൂട്ടീവ് പ്രോഗ്രാം (ഐഇപി) പൂർത്തിയാക്കി.


Also Read: Sabarimala: സ്പോട്ട് ബുക്കിംഗില്ല, വെർച്വൽ ക്യൂ മാത്രം; ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ല


 


നേരത്തെ ടാറ്റ ഗ്രൂപ്പിൻ്റെ വ്യാപാര-വിതരണ വിഭാഗമായ ടാറ്റ ഇൻ്റർനാഷണൽ ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടറായിരുന്നു നോയൽ. 2010 മുതൽ 2021 വരെ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ, കമ്പനിയുടെ വരുമാനം 500 മില്യൺ ഡോളറിൽ നിന്ന് 3 ബില്യണിലധികം ഡോളറായി വർധിച്ചു. ടാറ്റ സൺസിൻ്റെ 66 ശതമാനം ഒഹരിയും ടാറ്റ ട്രസ്റ്റിൻ്റെ കീഴിലാണ്. 2014 മുതൽ ടാറ്റയുടെ റീട്ടെയിൽ വിഭാഗമായ ട്രെൻഡ് ലിമിറ്റഡിൻ്റെ ചെയർമാനായി പ്രവർത്തിക്കുകയായിരുന്ന നോയൽ കഴിഞ്ഞ ഒരു ദശകം കൊണ്ട് ട്രെൻഡിൻ്റെ ഓഹരിയിൽ 6,000 ശതമാനത്തിൻ്റെ വളർച്ചയുണ്ടാക്കി.


നോയൽ ടാറ്റയ്ക്ക് മൂന്ന് മക്കളാണുള്ളത്. മായ ടാറ്റ, നെവിൽ ടാറ്റ, ലിയ ടാറ്റ എന്നിവരാണ് നോൽ ടാറ്റയുടെ മക്കൾ. രത്തൻ ടാറ്റയുടെ സ്വത്തിൻ്റെ അവകാശികളിൽ ഇവരും ഉൾപ്പെടുന്നു. നോയൽ ടാറ്റയുടെ മൂന്ന് മക്കളും നിലവിൽ ടാറ്റ ഗ്രൂപ്പിൽ വ്യത്യസ്ത ചുമതലകൾ കൈകാര്യം ചെയ്യുകയാണ്. 34 കാരിയായ മായ ടാറ്റ ടാറ്റ ഓപ്പർച്യുണിറ്റീസ് ഫണ്ടിലും ടാറ്റ ഡിജിറ്റലിലെയും ചുമതലകൾ നിർവഹിക്കുന്നു. ടാറ്റയുടെ പുതിയ ആപ്പിൻ്റെ ലോഞ്ചിൽ അവരുടെ സംഭാവനകൾ ഏറെയായിരുന്നു. പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സ്റ്റാർ ബസാറായ ടാറ്റ ട്രെൻ്റ് ലിമിറ്റഡിനെ നയിക്കുന്നത് 32 കാരനായ നെവിൽ ആണ്. അതേസമയം, ടാറ്റ ഗ്രൂപ്പിൻ്റെ ഹോസ്പിറ്റാലിറ്റി മേഖല നോക്കുന്നത് 39 കാരിയായ ലിയ ടാറ്റയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.