ന്യൂഡൽഹി: കേരളത്തിൽ ലോക്ക്ഡൗൺ (Lockdown) നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA). വലിയ പെരുന്നാളിന്റെ ഭാ​ഗമായാണ് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊവിഡ് (Covid) ഭീതി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ എടുത്ത തീരുമാനം തെറ്റാണെന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പ്രധാനപ്പെട്ട തീർഥാടന യാത്രകൾ മാറ്റിവച്ച സാഹചര്യത്തിൽ കേരളത്തിന്റെ ഇത്തരത്തിലുള്ള തീരുമാനം ദൗർഭാ​ഗ്യകരമാണെന്ന് ഐഎംഎ പറഞ്ഞു.


ALSO READ: Kerala Unlock : സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്‌ഡൗൺ ഇല്ല; പെരുന്നാൾ പ്രമാണിച്ചാണ് ഇളവുകൾ


പെരുന്നാളിനോട് അനുബന്ധിച്ച് രോ​ഗവ്യാപനം കുറഞ്ഞ മേഖലകളിൽ ബുധനാഴ്ച വരെ കടകളെല്ലാം തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. ഈ അനുമതി പിൻവലിക്കണമെന്ന് ഐഎംഎ സർക്കാരിനോട് (Government) ആവശ്യപ്പെട്ടിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.