Christmas New Year Bumper Lottery BR 95 Result 2024 : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി ഫലത്തിനായി കാത്തിരിക്കുകയാണ് എല്ലാവരും. 400 രൂപയുടെ ലോട്ടറി ടിക്കറ്റിലൂടെ ഒരു ഭാഗ്യവാൻ ലഭിക്കുക 20 കോടി രൂപയാണ്. ഇവയ്ക്ക് പുറമെ ഒരു കോടി, പത്ത് ലക്ഷം തുടങ്ങി നിരവധി സമ്മാനങ്ങളാണ് ക്രിസ്മസ്-പുതുവത്സര ബമ്പറിലൂടെ ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്. അതേസമയം നാളെ ഫലം എപ്പോൾ, എവിടെ, എങ്ങനെ പുറത്ത് വിടുമെന്ന് അറിയാൻ കാത്തിരിക്കുയാണ് നിരവധി പേർ. നാളത്തെ ബമ്പർ ലോട്ടറി നറുക്കെടുപ്പ് സംബന്ധിച്ചുള്ള വിവരങ്ങൾ പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി നറുക്കെടുപ്പ് എപ്പോൾ, എവിടെ?


നാളെ ജനുവരി 22 ബുധനാഴ്ചയാണ് ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ ഫലം പുറത്ത് വിടുക. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടപടികൾ ആരംഭിക്കും. 2:10ന് മുമ്പായി 20 കോടി രൂപ സ്വന്തമാക്കുന്ന ഭാഗ്യശാലിയെ അറിയാൻ സാധിക്കും. ഏകദേശം 2.30-2.45 ഓടെ ക്രിസ്മസ്-പുതുവത്സര ബമ്പറിന്റെ പൂർണഫലം അറിയാൻ സാധിക്കുന്നതാണ്. 


ലോട്ടറി നറുക്കെടുപ്പിന്റെ തത്സമയം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നതാണ്. കൂടാതെ സീ മലയാളം ന്യൂസിന്റെ ബമ്പർ ലോട്ടറി തത്സമയ വിവരണത്തിലൂടെ അതിവേഗം സമ്പർണ്ണ ഫലം നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്. നറുക്കെടുപ്പിന് ശേഷം Keralalotteryresult.net അല്ലെങ്കിൽ www.keralalotteries.com എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ ഫലങ്ങൾ അറിയാനും സാധിക്കുന്നതാണ്. ടിക്കറ്റ് വാങ്ങിയ ഏജന്റിനെ സമീപിച്ചാലും നിങ്ങൾക്ക് നാളെ ഫലം അറിയാൻ സാധിക്കും. 


ALSO READ : Christmas-New Year Bumper Lottery : 20 കോടിയുടെ ക്രിസ്മസ്-പുതുവത്സരം ബമ്പർ ഭാഗ്യശാലി ആരായിരിക്കും? ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം


ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ സമ്മാനഘടന പരിശോധിക്കാം


ഒന്നാം സമ്മാനം- 20 കോടി രൂപ, പത്ത് സീരീസുകളിൽ ഒരു ടിക്കറ്റിന് മാത്രം


സമാശ്വാസ സമ്മാനം- ഒരു ലക്ഷം രൂപ, ബാക്കി ഒമ്പത് സീരിസീകളിൽ നിന്നും ഒന്നാം സമ്മാനത്തിന് സമാനമായ നമ്പരുകൾക്ക് ലഭിക്കും


രണ്ടാം സമ്മാനം- ഒരു കോടി രൂപ, 20 പേർക്കാണ് ഒരു കോടി രൂപ ലഭിക്കുക


മൂന്നാം സമ്മാനം- 10 ലക്ഷം രൂപ,  30 പേർക്കാണ് പത്ത് ലക്ഷം രൂപ വീതം ലഭിക്കുക


നാലാം സമ്മാനം- മൂന്ന് ലക്ഷം രൂപ, 20 പേർക്ക് മൂന്ന് ലക്ഷം രൂപ വീതം ലഭിക്കും


അഞ്ചാം സമ്മാനം- രണ്ട് ലക്ഷം രൂപ, അതും 20 പേർക്ക് രണ്ട് ലക്ഷം രൂപ വീതം ലഭിക്കും


ആറാം സമ്മാനം (5000 രൂപ)


ഏഴാം സമ്മാനം (2000 രൂപ)


എട്ടാം സമ്മാനം (1000 രൂപ)


ഒമ്പതാം സമ്മാനം (500 രൂപ)


പത്താം സമ്മാനം (400 രൂപ)


ഇപ്രാവശ്യം ടിക്കറ്റ് വിൽപനയിൽ വലിയ തോതിൽ വർധനവാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിൽ നിന്നും വാങ്ങി പല ടിക്കറ്റുകളും സംസ്ഥാന അതിർത്തിയിലേക്ക് പോയിട്ടുണ്ട്.  XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലാണ് ലോട്ടറി അച്ചടിച്ച് പുറത്തിറക്കിയിരിക്കുന്നത്. ഇത്തവണ റെക്കോർഡ് വിൽപനയാണ് ബമ്പർ ലോട്ടറിയിൽ നടന്നിരിക്കുന്നത്. ജനുവരി ഒമ്പത് വരെയുള്ള കണക്കുകൾ പ്രകാരം മുൻ വർഷത്തെക്കാൾ ഏഴര ലക്ഷത്തിൽ അധികം ടിക്കറ്റുകളാണ് ഇതുവരെയുള്ള വിറ്റുപോയിരിക്കുന്നത്. ലോട്ടറി വകുപ്പിന്റെ കണക്ക് പ്രകാരം 27,40,750 ടിക്കറ്റുകൾ വിറ്റു കഴിഞ്ഞു. ഇനി 2,59,250 ടിക്കറ്റുകളാണ് ബാക്കിയുള്ളത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റു പോയിരിക്കുന്നത്. തൊട്ടുപിന്നാലെ തൃശൂരും എറണാകുളവുമുണ്ട്.


3,88,840 സമ്മാനങ്ങളായിരുന്നു 2022- 23ലെ ക്രിസ്തുമസ്-പുതുവത്സര ബമ്പറിന് ഉണ്ടായിരുന്നത്. അതേസമയം ഈ വർഷം 3,02,460 സമ്മാനങ്ങളാണ് ഇക്കുറി ക്രിസ്തുമസ്- പുതുവത്സര ബമ്പറിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. ഇതോടെ ഇക്കുറിയുള്ളത് ആകെ 6,99,300 സമ്മാനങ്ങളാണ്. സമ്മാനർഹമായ ടിക്കറ്റുകൾ ടിക്കറ്റുടമയുടെ തിരിച്ചറിയൽ രേഖകളും ചേർത്ത് 30 ദിവസത്തിനകം ലോട്ടറി ഓഫീസുകളിലോ സമീപത്തെ ബാങ്കുകളിലോ ഹാജരാക്കണം. അല്ലാത്തപക്ഷം ഫലം അസാധുവായി കണക്കാക്കും.


ഇവയ്ക്ക് പുറമെ ഏജന്റുമാർക്കും പ്രത്യേക ഇൻസെന്റീവ് നൽകുന്നുണ്ട് ഭാഗ്യക്കുറി വകുപ്പ്. ഏജന്റുമാർക്ക് ടിക്കറ്റ് വിൽപ്പന അടിസ്ഥാനമാക്കി നറുക്കെടുപ്പിന് ശേഷം ടിക്കറ്റ് ഒന്നിന് ഒരു രൂപ ഇൻസന്റീവായി നൽകും. കൂടാതെ ഏറ്റവുമധികം ടിക്കറ്റ് വിൽപ്പന നടത്തുന്ന ഏജന്റുമാർക്ക് സ്പെഷ്യൽ ഇൻസെന്റീവായി 35000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 20000 രൂപയും 15000 രൂപയും നൽകും.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.