തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ (BR-100) നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുക. ഒരു കോടി രൂപ വീതമാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനക്കാർക്ക് ലഭിക്കുക. അഞ്ച് പരമ്പരകള്‍ക്കായാണ് സമ്മാനം നൽകുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം 10 ലക്ഷം രൂപയാണ് മൂന്നാം സമ്മാനമായി ലഭിക്കുക. നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും (അഞ്ച് പരമ്പരകള്‍ക്ക്) ലഭിക്കും. അഞ്ചാം സമ്മാനം രണ്ടു ലക്ഷം രൂപയാണ് (അഞ്ചു പരമ്പരകള്‍ക്ക്). കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളാണ് പൂജാ ബമ്പറിലൂടെ ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ‌ഒരു ടിക്കറ്റിന് 300 രൂപയാണ് വില. 


Also Read: Sabarimala Pilgrims Accident: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ ഒരു മരണം; നിരവധി പേർക്ക് പരിക്ക്


JC 253199 എന്ന നമ്പറിന് ആയിരുന്നു കഴിഞ്ഞ വർഷം ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത്. കാസർകോട് ഹൊസങ്കടിയിലെ ഭാരത് എന്ന ലോട്ടറി ഓഫീസിൽ നിന്നാണ് ടിക്കറ്റ് വിറ്റു പോയിരുന്നത്. അതേസമയം ഈ വർഷത്തെ 25 കോടിയുടെ തിരുവോണം ബമ്പർ TG 434222 എന്ന നമ്പറിന് ആണ് ലഭിച്ചത്. കര്‍ണാടക സ്വദേശി അൾത്താഫ് എന്നയാൾക്കാണ് സമ്മാനം ലഭിച്ചത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.