Kerala Lottery Result Today Winner 21 June 2023: സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്എഫ് 54 ലോട്ടറിയുടെ നറുക്കെടുപ്പ് ഉടൻ. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. ഫലത്തിന്റെ പൂർണ രൂപം വൈകിട്ട് അഞ്ച് മണിക്ക് ശേഷം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

50 രൂപ വിലയുള്ള ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയിലൂടെ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം അയ്യായിരം രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. നാലാം സമ്മാനം 2,000 രൂപ. അഞ്ചാം സമ്മാനം 1,000 രൂപയും ആറാം സമ്മാനം 500 രൂപയുമാണ്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ബുധനാഴ്ചയാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.


സമ്മാനതുകകൾ ഇങ്ങനെ: 


ഒന്നാം സമ്മാനം (1 കോടി)


സമാശ്വാസ സമ്മാനം (8000/-)


രണ്ടാം സമ്മാനം (10 ലക്ഷം)


മൂന്നാം സമ്മാനം (5000/-)


നാലാം സമ്മാനം (2000/-)


അഞ്ചാം സമ്മാനം (1000/-)


ആറാം സമ്മാനം (500/-)


ഏഴാം സമ്മാനം (200/-)


എട്ടാം സമ്മാനം (100/-)


5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.


ഫിഫ്റ്റി-ഫിഫ്റ്റിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.


Also Read: Kerala Lottery Result Today 20.06.2023: സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഭാ​ഗ്യശാലിക്ക് ലഭിക്കുക 75 ലക്ഷം


 


ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://keralalotteries.com) അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.


അതേസമയം ഇന്നലെ നടന്ന സ്ത്രീ ശക്തി എസ്എസ്-370 ഭാ​ഗ്യക്കുറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയത് SU 384524 എന്ന ടിക്കറ്റ് നമ്പർ ആണ്. വയനാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം ചിറ്റൂർ വിറ്റ SO 697408 എന്ന ടിക്കറ്റ് നമ്പരിനും. 40 രൂപ വിലയുള്ള സ്ത്രീ ശക്തി ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 5000 രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 2000, 1,000, 500, 200 എന്നിങ്ങിനെയാണ് സ്ത്രീ ശക്തി ലോട്ടറിയുടെ സമ്മാനതുകകൾ. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീ ശക്തി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.