Kerala Lottery Results 16.07.2023 | Akshaya Lottery Result: ഒന്നാം സമ്മാനം 70 ലക്ഷം, ഭാഗ്യശാലിയെ ഉടനറിയാം; അക്ഷയ ലോട്ടറി നറുക്കെടുപ്പ്
5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും ഒരു ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നും മാറ്റിയെടുക്കണം.
തിരുവനന്തപുരം: അക്ഷയ എകെ 608 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം 5,000 രൂപയും. 8,000 രൂപയാണ് സമാശ്വാസ സമ്മാനം. അഞ്ചാം സമ്മാനം 2,000 രൂപയും ആറാം സമ്മാനം ആയിരം രൂപയും എഴാം സമ്മാനം 500 രൂപയുമാണ്.
അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് നിരക്ക് 40 രൂപയാണ്. 5,000 രൂപ വരെയുള്ള സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി ഏജൻസികളിൽ നിന്നും മാറ്റി പണം വാങ്ങാൻ സാധിക്കും. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കുന്നതിന് ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റുകളിലോ ബാങ്കുകളിലോ സമ്മാനാർഹമായ ടിക്കറ്റ് നൽകി സമ്മാനത്തുക കൈപ്പറ്റണം.
Also Read: AI: വീഡിയോ കോളിൽ കൂട്ടുകാരൻ; എ ഐ സഹായത്തോടെ മുഖം മാറ്റി പണം തട്ടിയതായി പരാതി
5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും ഒരു ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നും മാറ്റിയെടുക്കണം. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫിസുകളിൽ ഏതിലെങ്കിലും ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ ലോട്ടറി വകുപ്പിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...