Kerala Lottery Results 2023: സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഭാഗ്യശാലിക്ക് ലഭിക്കുക 75 ലക്ഷം രൂപ
75 ലക്ഷം രൂപയാണ് സ്ത്രീ ശക്തി ഭാഗ്യശാലിക്ക് ലഭിക്കുക. ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. സ്ത്രീ ശക്തി എസ്എസ്-367 ൻ്റെ നറുക്കെടുപ്പാണ് നടക്കുന്നത്. ഉച്ച കഴിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com വഴി ഫലം അറിയാൻ സാധിക്കും. എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീ ശക്തി നറുക്കെടുപ്പ് നടത്തുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ സമൂഹമാധ്യമ പേജുകളിലൂടെ തത്സമയം കാണാനും സാധിക്കും.
ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിക്കുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ വില 40 രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനം 8,000 രൂപ. 5,000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ക്ക് സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക നേടാവുന്നതാണ്. 5,000 രൂപയില്‍ കൂടുതലാണ് സമ്മാനത്തുകയെങ്കില്‍ ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി എത്തി തുക കൈപ്പറ്റണം.
Also Read: Accident: തൃശൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; 30 പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം
സത്രീ ശക്തി ലോട്ടറിക്ക് പുറമേ, വിൻ വിൻ ലോട്ടറി, അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നുണ്ട്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിലുള്ള ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...