Kerala Lottery Result : 75 ലക്ഷം രൂപയുടെ ഭാഗ്യം ഇന്നാർക്ക് ലഭിക്കും? സ്ത്രീ ശക്തി ലോട്ടറി ഫലം ഉടൻ
Kerala Lottery Sthree Sakthi SS-382 Result 2023 : ഇന്ന് ഉച്ചയ്ക്ക് ശേഷം സ്ത്രീ ശക്തി ലോട്ടറി ഫലം പുറത്ത് വിടും
Kerala Lottery Result Today Winner 12th September 2023: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. സ്ത്രീ ശക്തി എസ്എസ്-381 ന്റെ നറുക്കെടുപ്പാണ് ഇന്ന് നടക്കുക. തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com വഴി ഫലം അറിയാൻ സാധിക്കും. ഭാഗ്യക്കുറി വകുപ്പിന്റെ സമൂഹമാധ്യമ പേജുകളിലൂടെ തത്സമയം കാണാനും സാധിക്കും.
ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിക്കുന്ന സ്ത്രീ ശക്തി ലോട്ടറിക്ക് 40 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനം 8,000 രൂപയാണ്. മൂന്നാം സമ്മാനം 5000 രൂപയാണ് ലഭിക്കുന്നത്. നാലാം സമ്മാനം 2,000 രൂപ. അഞ്ചാം സമ്മാനം 1,000 രൂപയും ആറാം സമ്മാനം 500 രൂപയും എഴാം സമ്മാനം 200 രൂപയുമാണ്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.
5,000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ക്ക് സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക നേടാവുന്നതാണ്. 5,000 രൂപയില്‍ കൂടുതലാണ് സമ്മാനത്തുകയെങ്കില്‍ ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി എത്തി തുക കൈപ്പറ്റണം.
സ്ത്രീ ശക്തി ലോട്ടറി സമ്മാനത്തുകകൾ
ഒന്നാം സമ്മാനം (75 ലക്ഷം)
സമാശ്വാസ സമ്മാനം (8000/-)
രണ്ടാം സമ്മാനം (10 ലക്ഷം)
മൂന്നാം സമ്മാനം (5000/-)
നാലാം സമ്മാനം (2000/-)
അഞ്ചാം സമ്മാനം (1000/-)
ആറാം സമ്മാനം (500/-)
ഏഴാം സമ്മാനം (200/-)
എട്ടാം സമ്മാനം (100/-)
5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും ഒരു ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നും മാറ്റിയെടുക്കണം. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫിസുകളിൽ ഏതിലെങ്കിലും ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ ലോട്ടറി വകുപ്പിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.
സത്രീ ശക്തി ലോട്ടറിക്ക് പുറമേ, വിൻ വിൻ ലോട്ടറി, അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നുണ്ട്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിലുള്ള ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.
ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://keralalotteries.com) അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാം