Kerala Lottery Today Winner November 23 : കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ കെഎൻ-497 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ഉടൻ പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും പുറപ്പെടുവിക്കും.

 

40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

 

കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്മാനത്തുക

 

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

 

സമാശ്വാസ സമ്മാനം (8000 രൂപ)

 

രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

 

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

 

നാലാം സമ്മാനം (5000 രൂപ)

 

അഞ്ചാം സമ്മാനം (1000 രൂപ)

 

ആറാം സമ്മാനം (500 രൂപ)

 

ഏഴാം സമ്മാനം (100 രൂപ)

 

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

 

കാരുണ്യ പ്ലസ് ലോട്ടറിക്ക് പുറമേ, വിൻ വിൻ ലോട്ടറി, അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, സത്രീ ശക്തി, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നുണ്ട്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിലുള്ള ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

 

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://keralalotteries.com) അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.