Kerala Vishu Bumper 2023: വിഷു ബമ്പർ ഭാഗ്യശാലിയെ ഇന്നറിയാം; നറുക്കെടുപ്പ് എപ്പോൾ, എവിടെ? ഫലം എങ്ങനെ അറിയാം?
Kerala Vishu Bumper 2023 Results: തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് വിഷു ബമ്പർ 2023 നറുക്കെടുപ്പ് നടത്തുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ബമ്പർ ഭാഗ്യശാലിയെ ആരെന്നുള്ളത് അറിയാം.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ ഇന്ന്, മെയ് 24ന് നറുക്കെടുക്കും. കോടികൾ സ്വന്തമാക്കാൻ പോകുന്ന ആ ഭാഗ്യശാലിയെ ഇന്നറിയാനാകും. 300 രൂപയാണ് വിഷുബമ്പർ ടിക്കറ്റിന്റെ വില. ലോട്ടറയടിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കാൻ പോകുന്നത് 12 കോടി രൂപയാണ്. 2023ലെ വിഷു ബമ്പർ VA, VB, VC, VD, VE, VG എന്നീ ആറു സീരീസുകളിലാണ് ടിക്കറ്റുകൾ പുറത്തിറക്കിയിട്ടുള്ളത്. 54 ലക്ഷം ടിക്കറ്റുകളാണ് വില്പന നടത്തിയത്.
ഒരു കോടിയാണ് രണ്ടാം സമ്മാനമായി ലഭിക്കുന്നത്. ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. അഞ്ചാം സമ്മാനമായി ലഭിക്കുന്നത് രണ്ട് ലക്ഷം രൂപയും. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം ആയിരം രൂപയും 9-ാം സമ്മാനം 500 രൂപയും പത്താം സമ്മാനം 300 രൂപയുമാണ്. കൂടാതെ 500 മുതൽ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്.
Also Read: കൊല്ലം മരുന്ന് സംഭരണ കേന്ദ്രത്തിലെ തീപിടിത്തം; പിന്നിൽ ഗുരുതര അനാസ്ഥയെന്ന് ഫയർഫോഴ്സ് റിപ്പോർട്ട്
5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവർ ലോട്ടറി ബാങ്കിലോ സർക്കാർ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ രേഖ സഹിതം സമർപ്പിക്കണം. ഫലം വന്ന് 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറിയുമായി ബന്ധപ്പെട്ട ഓഫിസിൽ എത്തണമെന്നാണ് ചട്ടം. കൂടുകൽ വിവരങ്ങൾക്ക് തൊട്ടടുത്ത ലോട്ടറി ഒഫീസുമായി ബന്ധപ്പെടാവുന്നതാണ്.
നറുക്കെടുപ്പ് എപ്പോൾ, എവിടെ?
വിഷുബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നടക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് ഭാഗ്യശാലിയെ നറുക്കെടുക്കും.
ഫലം എങ്ങനെ അറിയാം?
നറുക്കെടുപ്പ് പൂർത്തിയായാൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം അറിയാൻ സാധിക്കും.
https://statelottery.kerala.gov.in/ എന്ന വെബ്സൈറ്റിലാണ് ഫലം അറിയുക.
Vishu Bumper Lottery BR 91 Result എന്ന ഓപ്ഷൻ തിരഞ്ഞടുക്കുക.
ആവശ്യമെങ്കിൽ ഫലം പിഡിഎഫായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
എസ്എംഎസ് വഴിയും ഫലം അറിയാൻ സാധിക്കും. 537252 എന്ന നമ്പരിലേക്കാണ് എസ്എംഎസ് അയയ്ക്കേണ്ടത്. Lottery Draw Code Series 6 Digit Number എന്ന മാതൃകയിലാണ് എസ്എംഎസ് അയയ്ക്കേണ്ടത്.
12 കോടി അടിച്ചാൽ എത്ര രൂപ നിങ്ങൾക്ക് ലഭിക്കും
നേരത്തെ വിഷു ബമ്പർ 10 കോടിയായിരുന്നെങ്കിൽ ഇത്തവണ അത് 12 കോടിയാണ്. കഴിഞ്ഞ വർഷം സമ്മാന ജേതാവിന് ലഭിച്ചത് 6 കോടിയായിരുന്നെങ്കിൽ ഇത്തവണ അത് 7 കോടി 20 ലക്ഷം ആയിരിക്കും. ആറ് പേർക്ക് വീതമാണ് രണ്ടാം സമ്മാനമായ 1 കോടി രൂപ കിട്ടുന്നത്. ആറ് പേർക്ക് വീതം10 ലക്ഷവും ലഭിക്കും
ഷെയറിട്ട് ലോട്ടറി എടുക്കുന്നവര്‍ക്ക് സമ്മാനം ലഭിക്കുകയാണെങ്കില്‍ അവര്‍ കൂട്ടത്തിലുള്ള ഒരാളെ സമ്മാനത്തുക കൈപ്പറ്റുന്നതിനായി ചുമതലപ്പെടുത്തണം. ഇത്തരത്തില്‍ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തുന്ന കാര്യം 50 രൂപയുടെ മുദ്രപത്രത്തില്‍ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പില്‍ ഹാജരാക്കണം. ഇത്തരത്തില്‍ ചുമതലപ്പെടുത്തുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമര്‍പ്പിക്കേണ്ടത്. അല്ലെങ്കില്‍ സംയുക്തമായി ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാന്‍ ഒരാളെ ചുമതലപ്പെടുത്താം. അങ്ങനെയെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍ പേര് ചേര്‍ത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...