KERALA LOTTERY POOJA BUMPER BR-94: കേരള ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബമ്പർ ബിആർ-94- ൻറെ നറുക്കെടുപ്പ് നവംബർ 22 ന് നടക്കും.  തിരുവനന്തപുരം ഗോർക്കി ഭവനിൽ  ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ് നടക്കുക. ലോട്ടറിയുടെ  ഒന്നാം സമ്മാനം 10 കോടിയിൽ നിന്ന് 12 കോടി രൂപയായി സർക്കാർ ഉയർത്തിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജെഎ, ജെബി, ജെസി, ജെഡി, ജെഇ എന്നീ അഞ്ച് സീരീസുകളാണ് പൂജ ബമ്പർ ലോട്ടറി ബിആർ -94 ൽ ഉള്ളത്. 54 ലക്ഷം ടിക്കറ്റുകളാണ് ഇതിനോടകം പൂജ ബമ്പറിൻറെയായി വിറ്റത്.ടിക്കറ്റ് വില 300 രൂപയാണ്. ടിക്കറ്റിൻറെ സമ്മാന ഘടന ചുവടെ ചേർക്കുന്നു. ഒരു ലക്ഷം രൂപ വരെയുള്ള സമാശ്വാസ സമ്മാനങ്ങളും ഇതിലുണ്ട്. 


ഒന്നാം സമ്മാനം: 12 കോടി രൂപ, രണ്ടാം സമ്മാനം: ഒരു കോടി രൂപ, മൂന്നാം സമ്മാനം 10 ലക്ഷം രൂപ, നാലാം സമ്മാനം: 3 ലക്ഷം രൂപ, അഞ്ചാം സമ്മാനം: രണ്ട് ലക്ഷം രൂപ, ആറാം സമ്മാനം 5000 രൂപ, ഏഴാം സമ്മാനം 1000 രൂപ, എട്ടാം സമ്മാനം: 500 രൂപ, ഒൻപതാം സമ്മാനം: 300 രൂപ,  സമാശ്വാസ സമ്മാനം: ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങളുടെ കണക്ക്.്



ലോട്ടറി ഫലങ്ങൾ എങ്ങനെ പരിശോധിക്കാം


ഫലങ്ങൾ പരിശോധിക്കാൻ, നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ ഉണ്ട് www.keralalottery.info കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഇതിൽ നിന്നും നിങ്ങൾക്ക് ആവശ്യമെങ്കിൽ പിഡിഎഫ് ഡൗൺലോഡ്  5000 രൂപ വരെ കേരളത്തിലുള്ള ഏത് ലോട്ടറി കടയിൽ നിന്നും നിങ്ങൾക്ക് മാറ്റിയെടുക്കാം. 5000 ത്തിൽ കൂടുതലെങ്കിൽ ടിക്കറ്റും ഐഡി പ്രീഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കാം. ഒരു ലക്ഷം രൂപ വരെ നിങ്ങൾക്ക് ലോട്ടറി ഡയറക്ടറേറ്റിൽ പോയി മാറ്റിയെടുക്കാം.


ഇനി കോടികളാണ് സമ്മാനമെങ്കിൽ സമ്മാനാർഹമായ ടിക്കറ്റിന്റെ രണ്ട് ഭാഗത്തിന്റേയും ഫോട്ടോ കോപ്പിയെടുത്ത് ഒരു ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്താം.പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഗസറ്റഡ് ഓഫീസർ അല്ലെങ്കിൽ ഒരു നോട്ടറി സാക്ഷ്യപ്പെടുത്തലും ചേർത്ത് സമർപ്പിക്കണം. ലോട്ടറി വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത സ്റ്റാമ്പ് രസീത് ഫോറത്തിൽ ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച് കൃത്യമായി ഫോം ഫിൽ ചെയ്യണം. മുഴുന്‍ പേരും രസീതും അടക്കമുള്ള എല്ലാ വിവരങ്ങളും പിശകുകൾ ഇല്ലാതെ കൃത്യമായി രേഖപ്പെടുത്തണം.


കേരള ബമ്പർ ലോട്ടറികൾ ഒറ്റ നോട്ടത്തിൽ



ജനുവരി - ക്രിസ്മസ് പുതുവത്സര ലോട്ടറി


മാർച്ച് - സമ്മർ ബമ്പർ ലോട്ടറി


മെയ് - വിഷു ബമ്പർ ലോട്ടറി


ജൂലൈ - മൺസൂൺ ബമ്പർ ലോട്ടറി


സെപ്റ്റംബർ – തിരുവോണം ബമ്പർ ലോട്ടറി


നവംബർ - പൂജ ബമ്പർ ലോട്ടറി



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.